കോഴിക്കോട്: കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയർത്തി വത്തിക്കാൻ. പിന്നാലെ കോഴിക്കോട് രൂപത ബിഷപ്പ് ഡോക്ടർ വർഗീസ് ചക്കാലക്കലിനെ വത്തിക്കാൻ ആർച്ച് ബിഷപ്പായി ഉയർത്തി. ഇതോടെ മലബാർ മേഖലയിലെ ആദ്യ ലത്തീൻ അതിരൂപതയായി കോഴിക്കോട് അതിരൂപത മാറി. കോഴിക്കോടും വത്തിക്കാനിലും ഒരേ സമയമായിരുന്നു പ്രഖ്യാപനങ്ങൾ.
കോഴിക്കോട് രൂപത സ്ഥാപിതമായി 102 വർഷം പിന്നിടുമ്പോഴാണ് സുപ്രധാന പ്രഖ്യാപനം. ഇതോടെ ലത്തീൻ സഭക്ക് മൂന്ന് അതിരൂപതകളായി. 1923 ജൂൺ 12 നാണ് കോഴിക്കോട് രൂപത സ്ഥാപിതമായത്. സുൽത്താൻ പേട്ട്, കണ്ണൂർ എന്നീ രൂപതകളാണ് കോഴിക്കോട് അതിരൂപതയ്ക്ക് കീഴിൽ വരുന്നത്. വരാപ്പുഴ, തിരുവനന്തപുരം എന്നിവയായിരുന്നു മുൻപ് ഉണ്ടായ ലത്തീൻ അതിരൂപതകൾ. തലശേരി രൂപത ബിഷപ് ജോസഫ് പാംപ്ലാനി വത്തിക്കാനിൽ നിന്നുള്ള പ്രഖ്യാപനം നടത്തി. ഓശാന ഞായർ സമ്മാനമാണിതെന്ന് അദ്ദേഹം പറഞ്ഞു.
Vatican Raises Kozhikode Diocese As Archdiocese