സംസ്ഥാനത്ത് ചൂട് കൂടും; 8 ജില്ലകളിൽ മുന്നറിയിപ്പ്

സംസ്ഥാനത്ത് ചൂട് കൂടും; 8 ജില്ലകളിൽ മുന്നറിയിപ്പ്
Apr 16, 2025 03:36 PM | By Remya Raveendran

കോഴിക്കോട്  :  സംസ്ഥാനത്ത് ചൂട് ഇനിയും ഉയരാൻ സാധ്യത. കൊല്ലം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്നും നാളെയും പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 37°C വരെ ഉയരും. കൊല്ലം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയാണ് ഉണ്ടാകുക. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.

പകൽ 11 മുതല്‍ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.

പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.

നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.

അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.

പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം

Hightemperature

Next TV

Related Stories
തലശ്ശേരി ലോഗൻസ് റോഡ് കോൺക്രീറ്റ് ചെയ്യുന്ന പ്രവർത്തി നാളെ ആരംഭിക്കും; നഗരത്തിൽ ഗതാഗത നിയന്ത്രണം

Apr 19, 2025 03:33 AM

തലശ്ശേരി ലോഗൻസ് റോഡ് കോൺക്രീറ്റ് ചെയ്യുന്ന പ്രവർത്തി നാളെ ആരംഭിക്കും; നഗരത്തിൽ ഗതാഗത നിയന്ത്രണം

തലശ്ശേരി ലോഗൻസ് റോഡ് കോൺക്രീറ്റ് ചെയ്യുന്ന പ്രവർത്തി നാളെ ആരംഭിക്കും; നഗരത്തിൽ ഗതാഗത...

Read More >>
അമേരിക്ക റദ്ദാക്കിയ സ്റ്റു‍‍‌‍ഡൻ്റ് വിസകളിൽ പകുതി ഇന്ത്യൻ വിദ്യാർത്ഥികളുടേത്

Apr 19, 2025 03:26 AM

അമേരിക്ക റദ്ദാക്കിയ സ്റ്റു‍‍‌‍ഡൻ്റ് വിസകളിൽ പകുതി ഇന്ത്യൻ വിദ്യാർത്ഥികളുടേത്

അമേരിക്ക റദ്ദാക്കിയ സ്റ്റു‍‍‌‍ഡൻ്റ് വിസകളിൽ പകുതി ഇന്ത്യൻ...

Read More >>
കണ്ണൂർ -മസ്കറ്റ് ഇൻഡിഗോ സർവീസ് തുടങ്ങുന്നത് മേയ് 15 മുതൽ

Apr 18, 2025 10:26 PM

കണ്ണൂർ -മസ്കറ്റ് ഇൻഡിഗോ സർവീസ് തുടങ്ങുന്നത് മേയ് 15 മുതൽ

കണ്ണൂർ -മസ്കറ്റ് ഇൻഡിഗോ സർവീസ് തുടങ്ങുന്നത് മേയ് 15...

Read More >>
നിലമ്പൂരിൽ സ്ഥാ​നാ​ർ​ഥി​യെ യു​ഡി​എ​ഫ് പ്ര​ഖ്യാ​പി​ക്കു​ന്ന​ത് വ​രെ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കാനില്ലെന്ന് പി വി അ​ൻ​വ​ർ

Apr 18, 2025 10:17 PM

നിലമ്പൂരിൽ സ്ഥാ​നാ​ർ​ഥി​യെ യു​ഡി​എ​ഫ് പ്ര​ഖ്യാ​പി​ക്കു​ന്ന​ത് വ​രെ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കാനില്ലെന്ന് പി വി അ​ൻ​വ​ർ

നിലമ്പൂരിൽ സ്ഥാ​നാ​ർ​ഥി​യെ യു​ഡി​എ​ഫ് പ്ര​ഖ്യാ​പി​ക്കു​ന്ന​ത് വ​രെ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കാനില്ലെന്ന് പി വി...

Read More >>
  സുപ്രീം കോടതി വിധിയെ വിമർശിച്ച ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറിനെതിരെ മുതിർന്ന അഭിഭാഷകനും എംപിയുമായ കപിൽ സിബൽ

Apr 18, 2025 10:07 PM

സുപ്രീം കോടതി വിധിയെ വിമർശിച്ച ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറിനെതിരെ മുതിർന്ന അഭിഭാഷകനും എംപിയുമായ കപിൽ സിബൽ

സുപ്രീം കോടതി വിധിയെ വിമർശിച്ച ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറിനെതിരെ മുതിർന്ന അഭിഭാഷകനും എംപിയുമായ കപിൽ...

Read More >>
 കാസര്‍കോട് ഉദുമയ്ക്കടുത്ത് ട്രെയിന്‍ അട്ടിമറി ശ്രമിച്ച യുവാവ് പിടിയിൽ

Apr 18, 2025 09:56 PM

കാസര്‍കോട് ഉദുമയ്ക്കടുത്ത് ട്രെയിന്‍ അട്ടിമറി ശ്രമിച്ച യുവാവ് പിടിയിൽ

കാസര്‍കോട് ഉദുമയ്ക്കടുത്ത് ട്രെയിന്‍ അട്ടിമറി ശ്രമിച്ച യുവാവ്...

Read More >>
Top Stories