മലപ്പുറം: നിലമ്പൂര്‍ ബൈപ്പാസിന് 227.18 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ജ്യോതിപ്പടി മുതല്‍ മുക്കട്ട വരെയും മുക്കട്ട മുതല്‍ വെളിയംതോട് വരെയും രണ്ടു ഘട്ടമായാണ് ബൈപ്പാസ് റോഡ് നിര്‍മ്മിക്കുക. പദ്ധതിക്കായി നിലമ്പൂര്‍ താലൂക്കിലെ 10.66 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടതെന്ന് ധനമന്ത്രി ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.
നിലമ്പൂര്‍ പട്ടണത്തിലെ തിരക്കുകള്‍ കുറയ്ക്കാനും സംസ്ഥാനപാത 28 ലെ ട്രാഫിക് ബ്ലോക്കുകള്‍ ഒഴിവാക്കാനും നിലമ്പൂര്‍ ബൈപാസ് സഹായിക്കും. ഊട്ടി, ഗൂഡല്ലൂര്‍ യാത്രകള്‍ക്കിടയില്‍ നിലമ്പൂരില്‍ കുടുങ്ങുന്ന ടൂറിസ്റ്റ്, വാണിജ്യ വാഹനങ്ങളുടെ നീണ്ട നിര ഇല്ലാതാക്കാന്‍ നിര്‍ദ്ദിഷ്ട ബൈപ്പാസിന് കഴിയുമെന്നും ധനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
Nilambur bypass