പേരാവൂർ: പേരാവൂർ സെൻറ് ജോസഫ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന ദേവാലയത്തിലെ പെസഹ വ്യാഴം ആഘോഷമായ വിശുദ്ധ കുർബാന ആർച്ച് പ്രീസ്റ്റ് റവ ഫാ മാത്യു തെക്കേമുറി സഹ വൈദികൻ പോൾ മുണ്ടക്കൽ, തലശ്ശേരി രൂപതാ ഫാമിലി അപ്പോസിലേറ്റ് ഡയറക്ടർ ജോബി കാവാട്ട്, ഒറീസ സാമ്പൽപ്പൂർ ഇടവകയിൽ നിന്നും എത്തിയ ജോണി ചീരംകുന്നൽ എന്നിവർ ചേർന്ന് അർപ്പിച്ചു.
ജോബി കാവാട്ട് അച്ചൻ പെസഹാ സന്ദേശം നൽകി.തുടർന്ന് കാൽ കഴുകി മുത്തൽ ശുശ്രൂഷ ആർച്ച് പ്രീസ്റ്റ് ഷാജി തെക്കേമുറി അച്ചൻ നിർവ്വഹിച്ചു ജോണി ചീരംകുന്നേൽ അച്ചൻ സഹമാർമ്മികത്വം വഹിച്ചു.. തുടർന്ന് കുർബാനയ്ക്ക് ശേഷം കാൽകഴുകി ശ്രുശ്രൂഷയ്ക്ക് പങ്കെടുത്ത 12 പേർക്കും, ഷാജി അച്ചൻ സ്നേഹോപഹാരം നൽകി.
Pesahakurbana