മട്ടന്നൂർ : അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ രാജേഷ് കോമത്തിന്റെ നേതൃത്വത്തിൽ മട്ടന്നൂർ, കരേറ്റ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ കരേറ്റ ഭാഗത്തു വച്ച് 420 ഗ്രാം കഞ്ചാവുമായി ബീഹാർ സ്വദേശി പിടിയിലായി. മുഹമ്മദ് ആലം അൻസാരി (29) ആണ് പിടിയിലായത്. കഞ്ചാവ് കൈവശം വെച്ചതിനു നർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രാപിക് സബ്സ്റ്റൻസസ് ആക്റ്റ് (എൻ ഡി പി എസ് ) പ്രകാരം കേസെടുത്ത് അറസ്റ്റ‌് ചെയ്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സി. അഭിലാഷ്, പ്രിവൻറ്റീവ് ഓഫീസർ (ഗ്രേഡ്) പി.കെ. സജേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ എ.കെ. റിജു, ധനുസ് പൊന്നമ്പേത്ത്, അർജുൻ നാരായണൻ, വനിത എക്സൈസ് ഓഫീസർമാരായ ജി. ദൃശ്യ, പി.പി. വിജിത എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.
Mattannur