---
title: "തളിപ്പറമ്പിൽ   വീണ്ടും എം.ഡി.എം.എ പിടിച്ചെടുത്തു: രണ്ടുപേർ അറസ്റ്റിൽ."
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/288979/kannur"
published_at: "2025-05-09T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/681daeee5c6b4_Picsart_25-05-09_12-57-53-492.jpg"
keywords: []
---

# തളിപ്പറമ്പിൽ   വീണ്ടും എം.ഡി.എം.എ പിടിച്ചെടുത്തു: രണ്ടുപേർ അറസ്റ്റിൽ.

> **Lead Summary:** കണ്ണൂർ :തളിപ്പറമ്പ് മേഖലയിലെ കരിമ്പത്ത് വീണ്ടും എം.ഡി.എം.എ പിടിച്ചെടുത്തു, രണ്ടുപേർ അറസ്റ്റിൽ. അള്ളാംകുളം ഷെരീഫ മൻസിലിൽ മുസ്‌തഫയുടെ മകൻ കുട്ടൂക്കൻ മുജീബ്, ഉണ്ടപ്പറമ്പിലെ ആനപ്പൻ വീട്ടിൽ മുഹമ്മദ്കുഞ്ഞിയുടെഎ.പി.മുഹമ്മദ് മുഫാസ് എന്നിവരെയാണ് എസ്.ഐ കെ.വി.സതീശൻ്റെയും റൂറൽ ജില്ലാ പോലീസ് മേധാവി അനുജ് പലിവാളിൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഡാൻസാഫ് ടീമം ചേർന്ന് പിടികൂടിയത്.

## Article Content

കണ്ണൂർ :തളിപ്പറമ്പ് മേഖലയിലെ കരിമ്പത്ത് വീണ്ടും എം.ഡി.എം.എ പിടിച്ചെടുത്തു, രണ്ടുപേർ അറസ്റ്റിൽ. അള്ളാംകുളം ഷെരീഫ മൻസിലിൽ മുസ്‌തഫയുടെ മകൻ കുട്ടൂക്കൻ മുജീബ്, ഉണ്ടപ്പറമ്പിലെ ആനപ്പൻ വീട്ടിൽ മുഹമ്മദ്കുഞ്ഞിയുടെഎ.പി.മുഹമ്മദ് മുഫാസ് എന്നിവരെയാണ് എസ്.ഐ കെ.വി.സതീശൻ്റെയും റൂറൽ ജില്ലാ പോലീസ് മേധാവി അനുജ് പലിവാളിൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഡാൻസാഫ് ടീമം ചേർന്ന് പിടികൂടിയത്.

സംസ്ഥാന പാതയിൽ കരിമ്പം ഗവ.താലൂക്ക് ആശുപത്രിയുടെ സമീപത്തുവെച്ചാണ് കെ.എൽ-59 എ.എ 8488 നമ്പർ ബൈക്കിൽ ശ്രീകണ്‌ഠാപുരം ഭാഗത്തുനിന്നും തളിപ്പറമ്പിലേക്ക് വരുന്നതിനിടയിൽ ഇവർ പോലീസ് പിടിയിലായത്.2.621 ഗ്രാം എം.ഡി.എം.എ ഇവരിൽ നിന്ന് പിടിച്ചെടുത്തു. പ്രതികളിൽ മുഫാസ് നേരത്തെ എൻ.ടി.പി.എസ് കേസിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

ഇവരിൽ നിന്നും മൂന്ന് മൊബൈൽ ഫോണുകളും വാഹനവും പോലീസ് പിടിച്ചെടുത്തു.തളിപ്പറമ്പ് പ്രദേശത്ത് യുവാക്കൾക്കും വിദ്യാർത്ഥികൾക്കുമിടയിൽ എം.ഡി.എം.എ എത്തിക്കുന്നവരിൽ പ്രധാനികളാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/288979/kannur)