മലപ്പുറത്തെ നിപ; സമ്പർക്ക പട്ടികയിൽ ഉള്ളത് 49 പേർ, ഉറവിടം കണ്ടെത്താൻ സംയുക്ത പരിശോധന; ആരോഗ്യമന്ത്രി വീണാ ജോർജ്

മലപ്പുറത്തെ നിപ; സമ്പർക്ക പട്ടികയിൽ ഉള്ളത് 49 പേർ, ഉറവിടം കണ്ടെത്താൻ സംയുക്ത പരിശോധന; ആരോഗ്യമന്ത്രി വീണാ ജോർജ്
May 9, 2025 02:05 PM | By Remya Raveendran

മലപ്പുറം : വളാഞ്ചേരിയിൽ നിപ സ്ഥിരീകരിച്ച രോഗിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിട്ടുള്ളത്. രോഗിയ്ക്ക് ആൻ്റിബോഡി മെഡിസിൻ കൊടുത്തുവെന്നും മന്ത്രി പറഞ്ഞു. 49 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്. പ്രദേശത്തുള്ള 6 പേർക്ക് ചെറിയ ലക്ഷണം കണ്ടെത്തി.ഇവരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. 45 പേർ ഹൈറിസ്ക്ക് കാറ്റഗറിയിൽ ഉൾപ്പെട്ടിട്ടുണ്ട്. അതിൽത്തന്നെ 12 പേർ വീട്ടിലുള്ളവരാണ്. രോഗ ലക്ഷണമുള്ള അഞ്ചുപേരെ മഞ്ചേരി മെഡിക്കൽ കോളജ് ഐസലോഷനിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നിപയുടെ ഉറവിടം കണ്ടെത്താനുള്ള സംയുക്ത പരിശോധന ആരംഭിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ഊർജ്ജിതമാക്കി. റൂട്ട് മാപ്പ് പ്രകാരം ഏപ്രിൽ 25നാണ് 42 വയസ്സുള്ള സ്ത്രീക്ക് പനി തുടങ്ങിയത്. 26ന് വളാഞ്ചേരിയിലെ ക്ലിനിക്കിലും 28ന് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലും ചികിത്സ തേടിയെന്നും വീണാ ജോർജ് വ്യക്തമാക്കി.

രോഗിയുടെ പോയ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ നിരീക്ഷിക്കും.ഇവർ ഡോക്ടറുടെ ക്ലിനിക്കിൽ അടക്കം പോയിട്ടുണ്ട്. ഇവരുമായി സമ്പർക്കത്തിലുള്ളവർ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണം. സമീപ ജില്ലകളിലും പരിശോധന നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. എറണാകുളം ജില്ലയിൽ ഒരു നഴ്‌സ്‌ നിരീക്ഷണത്തിലാണ്. ഇവരെ കുറിച്ച് വ്യക്തമായി അന്വേഷിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

രോഗിയുടെ വീട്ടിൽ വളർത്തു പൂച്ച ചത്തിരുന്നു. നിപയുടെ സോഴ്സ് കണ്ടെത്തുന്നതിന്റെ ഭാഗമായി സാമ്പിളുകൾ ഭോപ്പാലിലെ ലാബിലേക്ക് അയക്കും. അതിനിടെ മലപ്പുറത്ത് നടക്കുന്ന സർക്കാരിന്റെ വാർഷികാഘോഷമേള നിർത്തിവയ്ക്കണമെന്ന യുഡിഎഫ് എംഎൽഎമാർ ആവശ്യപ്പെട്ടു.

മാസ്ക് നിർബന്ധമാക്കി മേള നടക്കുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

Nipaviarus

Next TV

Related Stories
കണ്ണൂര്‍ കരിവെള്ളൂരില്‍ കല്യാണ വീട്ടില്‍ നിന്ന് 30 പവന്‍ കവര്‍ന്ന കേസ്: പ്രതി വരന്റെ ബന്ധുവായ യുവതി

May 9, 2025 07:31 PM

കണ്ണൂര്‍ കരിവെള്ളൂരില്‍ കല്യാണ വീട്ടില്‍ നിന്ന് 30 പവന്‍ കവര്‍ന്ന കേസ്: പ്രതി വരന്റെ ബന്ധുവായ യുവതി

കണ്ണൂര്‍ കരിവെള്ളൂരില്‍ കല്യാണ വീട്ടില്‍ നിന്ന് 30 പവന്‍ കവര്‍ന്ന കേസ്: പ്രതി വരന്റെ ബന്ധുവായ...

Read More >>
എസ്എസ്എല്‍സി പുനര്‍ മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ മേയ് 12 മുതല്‍ 17 വരെ

May 9, 2025 06:23 PM

എസ്എസ്എല്‍സി പുനര്‍ മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ മേയ് 12 മുതല്‍ 17 വരെ

എസ്എസ്എല്‍സി പുനര്‍ മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ മേയ് 12 മുതല്‍ 17...

Read More >>
വിമാനയാത്രക്കാർ നേരത്തെ തന്നെ വിമാനത്താവളത്തില്‍ എത്തണമെന്ന് അറിയിപ്പ്

May 9, 2025 06:16 PM

വിമാനയാത്രക്കാർ നേരത്തെ തന്നെ വിമാനത്താവളത്തില്‍ എത്തണമെന്ന് അറിയിപ്പ്

വിമാനയാത്രക്കാർ നേരത്തെ തന്നെ വിമാനത്താവളത്തില്‍ എത്തണമെന്ന്...

Read More >>
ആറളം ഫാം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന് എസ്എസ്എൽസി പരീക്ഷയിൽ നൂറു മേനി വിജയം

May 9, 2025 05:16 PM

ആറളം ഫാം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന് എസ്എസ്എൽസി പരീക്ഷയിൽ നൂറു മേനി വിജയം

ആറളം ഫാം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന് എസ്എസ്എൽസി പരീക്ഷയിൽ നൂറു മേനി...

Read More >>
നിയന്ത്രണരേഖയിലെ പാക് വെടിവെപ്പ്; ജവാന് വീരമൃത്യു

May 9, 2025 04:13 PM

നിയന്ത്രണരേഖയിലെ പാക് വെടിവെപ്പ്; ജവാന് വീരമൃത്യു

നിയന്ത്രണരേഖയിലെ പാക് വെടിവെപ്പ്; ജവാന്...

Read More >>
മലപ്പുറത്തെ നിപ; ആറ് പേരുടെ പരിശോധനഫലം നെഗറ്റീവ്

May 9, 2025 04:11 PM

മലപ്പുറത്തെ നിപ; ആറ് പേരുടെ പരിശോധനഫലം നെഗറ്റീവ്

മലപ്പുറത്തെ നിപ; ആറ് പേരുടെ പരിശോധനഫലം...

Read More >>
Top Stories

News Roundup