കേളകം:മലയോരത്ത്ഡെ ങ്കിപ്പനിയും, വൈറൽ പനിയും ബാധിച്ച് ചികിൽസ തേടുന്നവരുടെ എണ്ണത്തിൽ വൻ വർധന. കേളകം , കൊട്ടിയൂര്‍ പഞ്ചായത്തുകളിൽ ഡങ്കിപ്പനി ബാധിച്ച് നിരവധി രോഗികൾ വിദഗ്ദ ചികിത്സ തേടി. പേരാവൂർ താലൂക്ക് ആശുപത്രിയിൽ ചികിൽസക്കെത്തിയ നിരവധി രോഗികൾ ഡങ്കിപ്പനി സ്ഥിരീകരിച്ചതോടെ മാനന്തവാടി ജില്ലാ ആശുപത്രിയിലേക്കും വിദഗ്ദ ചികിൽസക്കായി പ്രവേശിച്ചിട്ടുണ്ട്.
നിലവിൽ ജില്ലയിൽ 586 പേർ ഡങ്കിപ്പനി ബാധിതരുള്ളതായാണ് ആരോഗ്യ വകുപ്പിൻ്റെ കണക്ക്. എന്നാൽ യഥാർഥ കണക്ക് ഇതിൻ്റെ എത്രയോ അധികമാണെന്ന് രോഗബാധിത മേഖലയിലെ നാട്ടുകാർ പറയുന്നു. പനി ബാധിച്ച് നിരവധി പേരാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും,, സ്വകാര്യ ആശുപത്രികളിലും എത്തുന്നത്.രക്ത പരിശോധന നടത്തുന്നതോടെ ഇവരിൽ പലരും ഡങ്കിപ്പനി സ്ഥിരീകരിച്ച് ചികിൽസയിലാണ്. രോഗം മൂർച്ചിച്ച് കണ്ണൂർ ,കോഴിക്കോട് എന്നിവിങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ച രോഗികളും നിരവധിയുണ്ട്.അടിയന്തിരമായി രോഗബാധിത മേഖലയിൽ മെഡിക്കൽ ക്യാമ്പുകളും ഫോഗിംഗും നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
Kelakam