---
title: "അഹമ്മദാബാദിലെ വിമാനാപകടത്തിൽ 115 മരണം"
english_title: "115 deaths in the aircraft accident in Ahmedabad."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/295823/115-deaths-in-the-aircraft-accident-in-ahmedabad"
published_at: "2025-06-12T15:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684aa58393668_image_(32).png"
keywords: []
---

# അഹമ്മദാബാദിലെ വിമാനാപകടത്തിൽ 115 മരണം

> **Lead Summary:** അഹമ്മദാബാദ്: വ്യാഴാഴ്ച ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം എയർ ഇന്ത്യ വിമാനം തകർന്ന് 115 മരണം. മരണസംഖ്യ കൂടാൻ സാധ്യത. ടേക്ക് ഓഫ് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അഹമ്മദാബാദ് വിമാനത്താവളത്തിനടുത്തുള്ള മേഘാനിനഗർ പ്രദേശത്താണ് അപകടം. മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ പേരും യാത്രക്കാരുടെ പട്ടികയിലുണ്ട്. വിജയ് രൂപാണിയുടെ നില തി ഗുരുതരമാണെന്ന് റിപ്പോർട്ട്. കുറച്ചു പേരെ മാത്രമാണ് ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞത്.

## Article Content

അഹമ്മദാബാദ്: വ്യാഴാഴ്ച ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം എയർ ഇന്ത്യ വിമാനം തകർന്ന് 115 മരണം. മരണസംഖ്യ കൂടാൻ സാധ്യത. ടേക്ക് ഓഫ് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അഹമ്മദാബാദ് വിമാനത്താവളത്തിനടുത്തുള്ള മേഘാനിനഗർ പ്രദേശത്താണ് അപകടം. മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ പേരും യാത്രക്കാരുടെ പട്ടികയിലുണ്ട്. വിജയ് രൂപാണിയുടെ നില തി ഗുരുതരമാണെന്ന് റിപ്പോർട്ട്. കുറച്ചു പേരെ മാത്രമാണ് ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞത്.

ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം.  ഗുജറാത്തിലെ അഹമ്മദാബാദ് സർദാർ വല്ലഭായി പട്ടേൽ വിമാനത്താവളത്തിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ എഐ 171 ബോയിങ് വിമാനമാണ് അപകടത്തിൽ പെട്ടത്. 230 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.  ഉച്ചയ്ക്ക് 1.39 നായിരുന്നു വിമാനം അഹമദാബാദിൽനിന്ന് ടേക്ക് ഓഫ് ചെയ്തത്. വിമാനം ടെയ്ക്ക് ഓഫ് ചെയ്ത ഉടൻ പൈലറ്റ് 'മെയ് ‍ഡേ' അപായ സിഗ്നൽ എയർ ട്രാഫ്ക് കൺട്രോളിന് കൈമാറിയതായാണ് വിവരം. പിന്നീട് വിമാനവുമായി ആശയവിനിമയം നഷ്ടപ്പെട്ടതായും എടിസി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/295823/115-deaths-in-the-aircraft-accident-in-ahmedabad)