കീഴ്പ്പള്ളി : കനത്ത മഴ ; കിഴ്പ്പള്ളി - മാടത്തിൽ റോഡിൽ അത്തിക്കലിൽ കലുങ്ക് ഇടിഞ്ഞ് താണു. മാടത്തിൽ പൊതുമരാമത്ത് റോഡിൽ കലുങ്കിന്റെ പാർശ്വഭിത്തി ഇടിഞ്ഞതാണ് കലിങ്ക് അപകടാവസ്ഥയിൽ ആയത്. ആറളം പഞ്ചായത്തിലെ അത്തിക്കലിലാണ് സംഭവം. വർഷങ്ങൾക്കു മുമ്പ് നിർമ്മിച്ച കലുങ്ക് കോൺക്രീറ്റ് പാളികൾ അടർന്നുവീണു അപകടാവസ്ഥയിൽ ആയിട്ട് വർഷങ്ങൾ ഏറെയായി. പലതവണ മാധ്യമങ്ങളിൽ വാർത്ത വന്നതാണ് .രാവിലെ മുതൽ പെയ്ത തോരാത്ത മഴയിൽ കലുങ്കിന്റെ പാർശ്വഭിത്തിയും ഇപ്പോൾ ഇടിഞ്ഞു താണിരിക്കുകയാണ്. ഇതിനോട് ചേർന്ന് നിൽക്കുന്ന കെട്ടിടവും ഇപ്പോൾ അപകടാവസ്ഥയിൽ ആയിരിക്കുന്നു . കീഴ്പ്പള്ളി മാടത്തിൽ റോഡിന്റെ മെക്കാഡം ടാറിങ് നടത്തിയ ഘട്ടത്തിലും കലുങ്ക് പുതുക്കിപ്പണിതiരുന്നില്ല.പുതുക്കിപ്പണിയണമെന്ന നാട്ടുകാരുടെ ആവശ്യം പൊതുമരാമത്ത് അധികൃതർ ചെവികൊണ്ടതുമില്ല. കലുങ്കിന്റെ അടിഭാഗം മുഴുവൻ കോൺക്രീറ്റ് പാളികൾ അടർന്ന് ഏത് നിമിഷവും കലുങ്ക് തകരുന്ന നിലയിലാണ് ഇപ്പോൾ ഉള്ളത്. നൂറുകണക്കിന് വാഹനങ്ങൾ ചീറിപ്പാഞ്ഞു പോകുന്ന റോഡ് ആണിത്. നിരവധി അപകടങ്ങളും ഈ പ്രദേശത്ത് ഉണ്ടായിട്ടുണ്ട്. എത്രയും പെട്ടെന്ന് കലുങ്ക് പുതുക്കി പണിതില്ലെങ്കിൽ ഒരു മേഖലയാകെ ഒറ്റപ്പെടുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.
Athikkalkalung