ഇരിക്കൂർ : കേരള വനം വകുപ്പിൻ്റെ പത്തിന മിഷനുകളിൽ ഒന്നായ 'Mission Food Fodder Water' ഭാഗമായുള്ള വിത്തൂട്ട് സംഘടിപിച്ചു.പൈതൽമലയില് വെച്ച് നടന്ന പരിപാടി ഇരിക്കൂർ എംഎൽഎ അഡ്വക്കേറ്റ് സജീവ ജോസഫ് ഉൽഘാടനം ചെയ്തു.തളിപറമ്പ് റേഞ്ച് ഓഫീസർ സനൂപ് കൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ തോമസ് വക്കത്താനം, സർ സയീദ് കോളജ് എൻഎസ്എസ് പ്രോഗ്രാം കോർഡിനേറ്റർ സിറാജ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സർ സയീദ് കോളജ് എൻഎസ്എസ് വളണ്ടിയർമാർ,അധ്യാപകർ,വിനോദ സഞ്ചാരികൾ,തളിപറമ്പ് റേഞ്ച് സ്റ്റാഫ് തുടങ്ങിയവർപങ്കെടുത്തു.പ്ലാവ്,മാവ്,ആഞ്ഞിലി,പേരക്ക തുടങ്ങിയ ഫല വൃക്ഷങ്ങളുടെ നാനൂറോളം വിത്തു ണ്ടകൾ ആണ് നിക്ഷേപിച്ചത്.
Seedballsinvested