കേളകം : ശാന്തിഗിരി പാലുകാച്ചി മലയിലേക്ക് മഴനടത്തം സംഘടിപ്പിച്ചു. തലശ്ശേരി സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികളും അധ്യാപകരുമാണ് മഴനടത്തം നടത്തിയത്. പാലുകാച്ചി വനസംരക്ഷണ സമിതി മഴ നടത്തത്തിനു വേണ്ട എല്ലാ സംവിധാനവും ഒരുക്കിയിരുന്നു. ശാന്തിഗിരി പള്ളിയുടെ സമീപത്തു നിന്ന് ആരംഭിച്ച്. യാത്രയിൽ55 ഓളം പേര് സംഘത്തിൽ ഉണ്ടായിരുന്നു. ഗൈഡായിട്ട് സിജു മുഞ്ഞനാട്ട് സംഘത്തിൽ ഉണ്ടായിരുന്നു. വാർഡ് മെമ്പർ സജീവൻ പാലുമ്മി, പാലുകാച്ചി വനസംരക്ഷണ സമിതി കൺ വിനർ സെബാസ്റ്റ്യൻ കുപ്പക്കാട്ട്, അധ്യാപകരായ ഡെന്നി ജോൺ എന്നിവർ നേതൃത്വം നൽകി.
Rainwalk