മേപ്പാടി: വില്പനക്കും ഉപയോഗത്തിനുമായി കൈവശം വെച്ച ഒരു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. മേപ്പാടി, കാപ്പംകൊല്ലി, കർപ്പൂരക്കാട്, അത്തിക്കൽ വീട്ടിൽ, എ.ആർ. വിഷ്ണു ഗോപാൽ(24)നെയാണ് ലഹരി വിരുദ്ധ സ്ക്വാഡും മേപ്പാടി പോലീസും ചേർന്ന് പിടികൂടിയത്.
ഇന്ന് രാവിലെ പോലീസ് പട്രോളിംങ്ങിനിടെ മേപ്പാടി ബസ്സ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് ഇയാൾ പിടിയിലാകുന്നത്. 1010 ഗ്രാം കഞ്ചാവ് ഇയാളുടെ ഹാൻഡ് ബാഗിൽ നിന്ന് പിടിച്ചെടുത്തു. ആന്ധ്രയിൽ നിന്ന് കഞ്ചാവ് വാങ്ങി മേപ്പാടി പരിസരങ്ങളിൽ വിൽപ്പന നടത്താനായിരുന്നു ശ്രമം. മേപ്പാടി എസ്.ഐ വി. ഷറഫുദ്ദീൻ, എസ്.സി.പി.ഒ സജാദ്, സി.പി.ഒ വിജീഷ്, ഡ്രൈവർ എസ്.സി.പി.ഒ ഉസ്മാൻ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

ജില്ലയിൽ കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ കൊമേഴ്ഷ്യൽ അളവിൽ എം.ഡി.എം.എ പിടികൂടിയിരുന്നു. . ലഹരിക്കെതിരെ പരിശോധനകളും നടപടികളും കൂടുതൽ കർശനമായി തുടരുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
Wayanad