മണത്തണ: ഈ വർഷത്തെ നവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട് ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ ക്ഷേത്ര പരിപാലന സമിതിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. സെപ്റ്റംബർ 22 മുതലാണ് നവരാത്രി ആരംഭിക്കുന്നത്. കഴിഞ്ഞ 38 വർഷങ്ങളായി വിപുലമായ രീതിയിലാണ് ചപ്പാരം ക്ഷേത്രത്തിൽ നവരാത്രി ആഘോഷം സംഘടിപ്പിച്ചിട്ടുള്ളത്. സാംസ്‌കാരിക സമ്മേളനങ്ങളും വിവിധ കലാപരിപാടികളും ആഘോഷപരിപാടികളുടെ ഭാഗമാകുന്നു. ഞായറാഴ്ച രാവിലെ ക്ഷേത്രത്തിൽ ചേർന്ന യോഗത്തിൽ ചേർന്ന യോഗത്തിൽ ക്ഷേത്ര പരിപാലനസമിതി സെക്രട്ടറി സി വിജയൻ, പ്രസിഡണ്ട് കൂടത്തിൽ നാരായണൻ നായർ, ട്രഷറർ കോലൻചിറ ഗംഗാധരൻ, രക്ഷാധികാരി തിട്ടയിൽ വാസുദേവൻ നായർ, ആഘോഷ കമ്മിറ്റി കൺവീനർ കൂടത്തിൽ ശ്രീകുമാർ, വൈസ് പ്രസിഡണ്ട് കെ മുകുന്ദൻ മാസ്റ്റർ, വരിക്കോളി നാരായണൻ, മാതൃസമിതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
manathana chapparam temple Navaratri festival