ബ്രീത്ത് അനലൈസർ ടെസ്റ്റ് ഫലം കണ്ടു; കെഎസ്‌ആർടിസി അപകടങ്ങൾ കുറഞ്ഞു

ബ്രീത്ത് അനലൈസർ ടെസ്റ്റ് ഫലം കണ്ടു; കെഎസ്‌ആർടിസി അപകടങ്ങൾ കുറഞ്ഞു
Apr 24, 2024 07:58 PM | By shivesh

ചാത്തന്നൂർ: കെഎസ്‌ആർടിസി ജീവനക്കാർ മദ്യപിച്ചിട്ടാണോ ഡ്യൂട്ടിക്കെത്തുന്നതെന്നറിയാൻ ബ്രീത്ത് അനലൈസർ ടെസ്റ്റ് ആരംഭിച്ചതോടെ അപകടനിരക്ക് കുറഞ്ഞതായി അധികൃതർ. കെഎസ്‌ആർടിസി ബസുകളുമായി ബന്ധപ്പെട്ട അപകടങ്ങളില്‍ 25 ശതമാനം കുറവുണ്ടായി എന്നാണ് വിലയിരുത്തല്‍.

ഈ മാസം നാല് മുതലാണ് യൂണിറ്റുകളില്‍ ബ്രീത്ത് അനലൈസർ ടെസ്റ്റ് തുടങ്ങിയത്. വനിതകള്‍ ഒഴികെയുള്ള ജീവനക്കാരെ പരിശോധിച്ച്‌ മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമേ ഡ്യൂട്ടി അനുവദിക്കുകയുള്ളു.

വിജിലൻസ് നടത്തുന്ന ഇൻഡോക്സിക്കേഷൻ പരിശോധനയില്‍ പോസിറ്റീവ് ഫലങ്ങള്‍ ഇപ്പോള്‍ വളരെ കുറവാണ്. ആദ്യ ദിവസങ്ങളില്‍ 22 പോസീറ്റീവ് (മദ്യപിച്ച്‌ ഡ്യൂട്ടിക്കെത്തിയ)കേസുകള്‍ വരെ ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ 20ന് ഒരു പോസിറ്റീവ് കേസ് മാത്രമാണ് റിപ്പോർട്ട് ചെയ്തത്.

മദ്യപിച്ച്‌ ജോലിക്കെത്തിയതിനും മദ്യം സൂക്ഷിച്ചതിനുമായി 137 ജീവനക്കാർക്കെതിരെ നടപടി എടുത്തിട്ടുണ്ട്. ബ്രീത്ത് അനലൈസർ പരിശോധനയും കർശന നടപടികളും തുടരുമെന്ന് സിഎംഡി പ്രമോജ് ശങ്കർ അറിയിച്ചു.

പരിശോധന ആരംഭിച്ചതോടെ കെഎസ്‌ആർടിസി ബസുകളുമായി ബന്ധപ്പെട്ട വാഹനാപകടങ്ങള്‍ ഗണ്യമായി കുറഞ്ഞതിനു പുറമേ യാത്രക്കാർക്ക് സുരക്ഷിതത്വവും മാന്യമായ പെരുമാറ്റവും ഉറപ്പുവരുത്താനും കഴിഞ്ഞിട്ടുണ്ടെന്നാണ് മാനേജ്മെന്‍റിന്‍റെ വിലയിരുത്തല്‍.

Ksrtc

Next TV

Related Stories
സ്‌കൂളുകൾ ജൂൺ 3ന് തുറക്കും

May 4, 2024 06:31 PM

സ്‌കൂളുകൾ ജൂൺ 3ന് തുറക്കും

സ്‌കൂളുകൾ ജൂൺ 3ന്...

Read More >>
#iritty l സൗജന്യ  ക്യാൻസർ പരിശോധന ക്യാമ്പും ബോധവൽക്കരണവും

May 4, 2024 05:21 PM

#iritty l സൗജന്യ ക്യാൻസർ പരിശോധന ക്യാമ്പും ബോധവൽക്കരണവും

സൗജന്യ ക്യാൻസർ പരിശോധന ക്യാമ്പും ബോധവൽക്കരണവും...

Read More >>
#kakkayangad l ഇന്ത്യൻ വനിത സോഫ്റ്റ്ബേസ് ബോൾ ടീമിലേക്ക് സെലക്ഷൻ നേടി കാക്കയങ്ങാട് പാലാ സ്വദേശിനി

May 4, 2024 05:14 PM

#kakkayangad l ഇന്ത്യൻ വനിത സോഫ്റ്റ്ബേസ് ബോൾ ടീമിലേക്ക് സെലക്ഷൻ നേടി കാക്കയങ്ങാട് പാലാ സ്വദേശിനി

ഇന്ത്യൻ വനിത സോഫ്റ്റ്ബേസ് ബോൾ ടീമിലേക്ക് സെലക്ഷൻ നേടി കാക്കയങ്ങാട് പാലാ...

Read More >>
#Kannur l കാണാം  ചിത്രകലയുടെ വൈവിധ്യം

May 4, 2024 04:02 PM

#Kannur l കാണാം ചിത്രകലയുടെ വൈവിധ്യം

കാണാം, ചിത്രകലയുടെ...

Read More >>
 #panoor l പൂർവ്വ വിദ്യാർത്ഥി സംഗമം

May 4, 2024 03:56 PM

#panoor l പൂർവ്വ വിദ്യാർത്ഥി സംഗമം

പൂർവ്വ വിദ്യാർത്ഥി സംഗമം...

Read More >>
#champad l ചമ്പാട് തെരുവ് നായ്ക്കളിൽ നിന്നും കുട്ടി രക്ഷപ്പെട്ടത് തലനാരിഴക്ക്

May 4, 2024 03:46 PM

#champad l ചമ്പാട് തെരുവ് നായ്ക്കളിൽ നിന്നും കുട്ടി രക്ഷപ്പെട്ടത് തലനാരിഴക്ക്

ചമ്പാട് തെരുവ് നായ്ക്കളിൽ നിന്നും കുട്ടി രക്ഷപ്പെട്ടത്...

Read More >>
News Roundup