സംസ്ഥാനം ഇന്ന് പോളിംഗ് ബൂത്തിലേക്ക്

സംസ്ഥാനം ഇന്ന് പോളിംഗ് ബൂത്തിലേക്ക്
Apr 26, 2024 08:09 AM | By sukanya

തിരുവനന്തപുരം: സംസ്ഥാനം ഇന്ന് പോളിംഗ് ബൂത്തിലേക്ക്. രാവിലെ 7 മണിക്ക് തുടങ്ങുന്ന വോട്ടെടുപ്പ് വൈകീട്ട് 6 വരെ നീളും. രാവിലെ 5.30ഓടെ പോളിങ് ബൂത്തുകളില്‍ മോക്ക് പോളിംഗ് ആരംഭിച്ചു. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 2 കോടി 77 ലക്ഷത്തി 49,159 വോട്ടർമാരാണ് ആകെയുള്ളത്.

കൂടുതൽ വോട്ടർമാർ മലപ്പുറം മണ്ഡലത്തിലാണ്. ഇടുക്കിയിലാണ് കുറവ്. സംസ്ഥാനത്താകെ 1800 പ്രശ്ന സാധ്യത ബൂത്തുകളുണ്ടെന്നാണ് വിലയിരുത്തൽ. കള്ളവോട്ടിന് ശ്രമം ഉണ്ടായാൽ കർശന നടപടിക്ക് തെര‍‌ഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. അറുപതിനായിരത്തിലേറെ പൊലീസുകാരെയും 62 കമ്പനി കേന്ദ്രസേനയെയും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശ പ്രകാരം 7 ജില്ലകളിൽ പൂർണ വെബ് കാസ്റ്റിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്. കേരളത്തിന് പുറമെ രണ്ടാം ഘട്ടത്തിൽ 12 സംസ്ഥാനങ്ങിലും ജമ്മുവിലും ഇന്ന് വോട്ടെടുപ്പ് നടക്കും.

88 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇതില്‍ 55 സീറ്റില്‍ ബിജെപിയും 18 സീറ്റില്‍ കോണ്‍ഗ്രസുമാണ് 2019ല്‍ വിജയിച്ചത്. എല്ലായിടത്തും വോട്ടിങ് യന്ത്രങ്ങളുടെ വിതരണം പൂർത്തിയായി.സംഘർഷങ്ങളുടെ സാഹചര്യത്തില്‍ ഔട്ടർ മണിപ്പൂരില്‍ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഭൂപേഷ് ഭാഗേല്‍ , അരുണ്‍ഗോവില്‍ , ഹേമമാലിനി, വൈഭവ് ഗെലോട്ട് , ലോക്സഭ സ്പീക്കർ ഓം ബിർള കേന്ദ്രമന്ത്രി ഗജേന്ദ്ര ശെഖാവത്ത് എന്നിവരാണ് ഈ ഘട്ടത്തില്‍ മത്സരിക്കുന്ന പ്രമുഖർ.

Election

Next TV

Related Stories
#iritty l വൺ വേയിലൂടെ ഓടിച്ചുകയറ്റിയ സ്വകാര്യ ബസ്സ് അപകടത്തിൽ പെട്ടു

May 5, 2024 05:22 PM

#iritty l വൺ വേയിലൂടെ ഓടിച്ചുകയറ്റിയ സ്വകാര്യ ബസ്സ് അപകടത്തിൽ പെട്ടു

വൺ വേയിലൂടെ ഓടിച്ചുകയറ്റിയ സ്വകാര്യ ബസ്സ് അപകടത്തിൽ പെട്ടു...

Read More >>
#kannur l കമ്പനി ഡീലര്‍ഷിപ്പ് നല്‍കാമെന്ന് പറഞ്ഞ് ഓണ്‍ലൈന്‍ തട്ടിപ്പ്; കണ്ണൂര്‍ സ്വദേശിക്ക് നഷ്ടമായത് വന്‍തുക

May 5, 2024 04:42 PM

#kannur l കമ്പനി ഡീലര്‍ഷിപ്പ് നല്‍കാമെന്ന് പറഞ്ഞ് ഓണ്‍ലൈന്‍ തട്ടിപ്പ്; കണ്ണൂര്‍ സ്വദേശിക്ക് നഷ്ടമായത് വന്‍തുക

കമ്പനി ഡീലര്‍ഷിപ്പ് നല്‍കാമെന്ന് പറഞ്ഞു; ഓണ്‍ലൈന്‍ തട്ടിപ്പ്; കണ്ണൂര്‍ സ്വദേശിക്ക് നഷ്ടമായത്...

Read More >>
#thiruvananthapuram l ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

May 5, 2024 04:32 PM

#thiruvananthapuram l ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞുവീണ്...

Read More >>
#iritty l കുടിവെള്ളം വിതരണം ഉദ്ഘാടനം ചെയ്തു

May 5, 2024 04:25 PM

#iritty l കുടിവെള്ളം വിതരണം ഉദ്ഘാടനം ചെയ്തു

കുടിവെള്ളം വിതരണം ഉദ്ഘാടനം...

Read More >>
#thanoor l താനൂർ കസ്റ്റഡിക്കൊലപാതകം, അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്; ഉന്നതരുടെ ഫോൺ രേഖകൾ സിബിഐ പരിശോധിക്കും

May 5, 2024 03:58 PM

#thanoor l താനൂർ കസ്റ്റഡിക്കൊലപാതകം, അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്; ഉന്നതരുടെ ഫോൺ രേഖകൾ സിബിഐ പരിശോധിക്കും

താനൂർ കസ്റ്റഡിക്കൊലപാതകം, അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്; ഉന്നതരുടെ ഫോൺ രേഖകൾ സിബിഐ പരിശോധിക്കും...

Read More >>
#iritty l ഹരിതകേരളം മിഷൻ ജൈവ വൈവിദ്യ ക്വിസ്സ് മത്സരം മെയ്  7 ന്

May 5, 2024 03:24 PM

#iritty l ഹരിതകേരളം മിഷൻ ജൈവ വൈവിദ്യ ക്വിസ്സ് മത്സരം മെയ് 7 ന്

ഹരിതകേരളം മിഷൻ ജൈവ വൈവിദ്യ ക്വിസ്സ് മത്സരം മെയ് ...

Read More >>
Top Stories