സഹപാഠിക്ക് വീടൊരുക്കാൻ സ്നേഹയാത്ര നടത്തി വിദ്യാർത്ഥികൾ

സഹപാഠിക്ക് വീടൊരുക്കാൻ സ്നേഹയാത്ര നടത്തി വിദ്യാർത്ഥികൾ
Feb 27, 2023 09:25 PM | By Vinod

സഹപാഠിക്ക് വീടൊരുക്കാൻ സ്നേഹയാത്ര നടത്തി വിദ്യാർത്ഥികൾ. വെള്ളോറ : സഹപാഠിയുടെ വിഷമ കാലത്ത് ഒപ്പം ചേർന്ന് നിൽക്കുന്നതാണ് 'പാഠം ഒന്ന്' എന്ന് പഠിപ്പിച്ച് തരുകയാണ് വെള്ളോറ ടാഗോർ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് പ്രവർത്തകരായ വിദ്യാർത്ഥികൾ . തങ്ങളുടെ സ്കൂളിലെ നിർദ്ദനയായ ഒരു വിദ്യാർത്ഥിനി തലചായ്ക്കാൻ ഇടമില്ലാത്ത സാഹചര്യത്തിലാണെന്ന് മനസ്സിലാക്കിയ വിദ്യാർത്ഥികൾ അവളുടെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുവാൻ ഒന്നിച്ചിറങ്ങുകയായിരുന്നു.

സ്കൗട്ട് ആൻഡ് ഗൈഡ്സ് പ്രസ്ഥാനത്തിന്റെ വിഷൻ - 2026 എന്ന പദ്ധതിയിലെ ഒരോ സബ്ജില്ലയിലും ഒരു സ്നേഹഭവനം എന്ന ഉദ്യമത്തോട് സഹകരിച്ച് തുക സമാഹരിക്കുകയാണ് വിദ്യാർത്ഥികൾ ചെയ്യുന്നത്. വീടിന് ആവിശ്യമായ നിർമ്മാണ സാമഗ്രിഹികളിൽ ഏറിയ പങ്കും വിദ്യാർത്ഥികൾ സുമനസ്സുകളുടെ സംഭാവനയിലൂടെയാണ് കണ്ടെത്തിയത്. വിദ്യാർത്ഥികളുടെ നല്ല ഉദ്യമം തിരിച്ചറിഞ്ഞ ശ്രീനിധി ബസ് ഉടമകളായ സി.കെ ഗംഗാധരൻ, നിധിൻ ഗംഗാധരൻ എന്നിവർ തളിപ്പറമ്പ്, പയ്യന്നൂർ, ഇരിട്ടി, കണ്ണൂർ, ആലക്കോട്, തിമിരി, ചെറുപുഴ എന്നീ റൂട്ടുകളിൽ ഓടുന്ന തങ്ങളുടെ 11 ബസ്സുകളിലെ ഒരു ദിവസത്തെ വരുമാനം സ്നേഹവീട് എന്ന ആശയത്തിനായി വിട്ട് നൽകുകയായിരുന്നു.

ബസ്സിന്റെ ഈ സ്നേഹയാത്ര പയ്യന്നൂരിൽ ടി.ഐ മധുസൂദനൻ എം എൽ എ, പിലാത്തറയിൽ എം.വിജിൻ എം എൽ എ, മാതമംഗലത്ത് എരമം-കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ രാമചന്ദ്രൻ, പെരുമ്പടവിൽ പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ, വെള്ളോറയിൽ കെ.സി രാജൻ എന്നിവർ ഫ്ലാഗോഫ് ചെയ്തു. "കൂട്ടുകാരിക്ക് വീട് വേണം എന്ന ആഗ്രഹത്തിൽ നിന്നും മാത്രം തുടങ്ങിയ ഈ ഉദ്യമം ഇന്ന് അവസാന ഘട്ടത്തിലേക്ക് എത്തി നിൽക്കുമ്പോൾ വലിയ അഭിമാനം തോന്നുന്നു എന്ന് വിദ്യാർത്ഥികൾ ". അദ്ധ്യാപകരായ ടി.ആർ രാമചന്ദ്രൻ, പി. ദമോദരൻ, സി.ബി ഗീത, കെ.സി രാജൻ, കെ. വത്സരാജൻ, എം.ടി. കെ മുനീറ, കെ.പി താജുദ്ദീൻ, പി.കെ ബിന്ദു. എന്നിവരുടെ നേതൃത്വത്തിലാണ് സ്നേഹ യാത്ര സംഘടിപ്പിച്ചത്.

Students prepare a house for their classmate

Next TV

Related Stories
നിപ: സമ്പർക്കപട്ടികയിൽ ഉൾപ്പെട്ട എട്ടു പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

May 11, 2025 02:00 PM

നിപ: സമ്പർക്കപട്ടികയിൽ ഉൾപ്പെട്ട എട്ടു പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

നിപ: സമ്പർക്കപട്ടികയിൽ ഉൾപ്പെട്ട എട്ടു പേരുടെ പരിശോധനാ ഫലം കൂടി...

Read More >>
കണ്ണൂർ ജില്ലയിൽ പടക്കം, സ്‌ഫോടക വസ്തു, ഡ്രോൺ എന്നിവയ്ക്ക് ഒരാഴ്ചത്തെ നിരോധനം

May 11, 2025 01:51 PM

കണ്ണൂർ ജില്ലയിൽ പടക്കം, സ്‌ഫോടക വസ്തു, ഡ്രോൺ എന്നിവയ്ക്ക് ഒരാഴ്ചത്തെ നിരോധനം

കണ്ണൂർ ജില്ലയിൽ പടക്കം, സ്‌ഫോടക വസ്തു, ഡ്രോൺ എന്നിവയ്ക്ക് ഒരാഴ്ചത്തെ...

Read More >>
യുദ്ധഭീതിക്കിടയിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികൾക്ക് സുരക്ഷിത മടക്കം; പ്രത്യേക ട്രെയിൻ അനുവദിച്ചു

May 11, 2025 01:46 PM

യുദ്ധഭീതിക്കിടയിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികൾക്ക് സുരക്ഷിത മടക്കം; പ്രത്യേക ട്രെയിൻ അനുവദിച്ചു

യുദ്ധഭീതിക്കിടയിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികൾക്ക് സുരക്ഷിത മടക്കം; പ്രത്യേക ട്രെയിൻ...

Read More >>
കണ്ണൂർ വിമാനത്താവളത്തിൽ നിന്നും  ആദ്യ ഹജ്ജ് വിമാനം പുറപ്പെട്ടു

May 11, 2025 11:40 AM

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ആദ്യ ഹജ്ജ് വിമാനം പുറപ്പെട്ടു

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ആദ്യ ഹജ്ജ് വിമാനം പുറപ്പെട്ടു...

Read More >>
ഡോക്ടർ വന്ദന ദാസ് കൊലപാതക കേസ്: വിചാരണ നടപടികൾ നീട്ടിവെച്ചു.

May 11, 2025 07:29 AM

ഡോക്ടർ വന്ദന ദാസ് കൊലപാതക കേസ്: വിചാരണ നടപടികൾ നീട്ടിവെച്ചു.

ഡോക്ടർ വന്ദന ദാസ് കൊലപാതക കേസ്: വിചാരണ നടപടികൾ നീട്ടിവെച്ചു....

Read More >>
കേരളത്തിൽ കാലവർഷം ഇപ്രാവശ്യം നേരത്തെ എത്താൻ സാധ്യത

May 11, 2025 06:50 AM

കേരളത്തിൽ കാലവർഷം ഇപ്രാവശ്യം നേരത്തെ എത്താൻ സാധ്യത

കേരളത്തിൽ കാലവർഷം ഇപ്രാവശ്യം നേരത്തെ എത്താൻ...

Read More >>
Top Stories