നടുവനാട് : അന്തരിച്ച സി.പിഎം നേതാവും ഇരിട്ടി നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനുമായ സ: എ.കെ. രവീന്ദ്രൻ്റെ വിയോഗത്തിൽ സർവകക്ഷി അനുസ്മരണം നടത്തി. നടുവനാട് ടൗണിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ കെ ശ്രീലത അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസി. അഡ്വ ബിനോയ് കുര്യൻ, കെ.വി. സക്കീർ ഹുസൈൻ, കെ.ശ്രീധരൻ, പി.പി.ഉസ്മാൻ, പി.പി.അശോകൻ, വി.വിനോദ് കുമാർ, കെ.വി. പവിത്രൻ,കെ. അജേഷ്,പി.എം അഷറഫ്,എ. സുധാകരൻ, ബെൻഹർ കോട്ടത്തുവളപ്പിൽ, വി.പി.റഷീദ്, പി കെ ബാലകൃഷ്ണൻ, സി വി എം വിജയൻ കെ. ലത ടീച്ചർ, എം.പി. മനോജ് എന്നിവർ അനുശോചിച്ചു.
Naduvanad