അടൂർ: സ്ത്രീധനം കുറഞ്ഞുവെന്ന പേരിൽ ഏഴാംമൈൽ സ്വദേശിനി നൽകിയ ഗാർഹിക പീഡന പരാതിയിൽ ഭർത്താവായ വില്ലേജ് ഓഫിസ് ജീവനക്കാരനും പൊലീസുകാരനായ സഹോദരനും മാതാവിനുമെതിരെ ഏനാത്ത് പൊലീസ് കേസെടുത്തു. പന്തളം വില്ലേജ് ഓഫിസിലെ ഫീൽഡ് അസിസ്റ്റന്‍റ് കടമ്പനാട് ഏഴാം മൈൽ ഗൗരീശ്വരം വീട്ടിൽ മനു മുരളി, പത്തനംതിട്ട കൺട്രോൾ റൂമിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ മനോജ് മുരളി, ഇവരുടെ അമ്മ രമാദേവി എന്നിവർക്കെതിരെയാണ് കേസെടുത്തത്. സ്ത്രീധനം കുറഞ്ഞു പോയെന്ന് കുറ്റപ്പെടുത്തി ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.
A complaint of domestic violence filed by a native of Seven Mile on the grounds of reduced dowry