---
title: "രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയ നടപടിയിൽ അദ്ദേഹത്തിന്‍റെ മണ്ഡലമായ വയനാട്ടിൽ വ്യാപക പ്രതിഷേധം. "
english_title: "Widespread protests in Wayanad, Rahul Gandhi's constituency, over the cancellation of Lok Sabha membership."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/104979/widespread-protests-in-wayanad-rahul-gandhis-constituency-over-the-cancellation-of-lok-sabha-membership"
published_at: "2023-03-24T19:16:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641da9bc55687_xzcda.jpg"
keywords: []
---

# രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയ നടപടിയിൽ അദ്ദേഹത്തിന്‍റെ മണ്ഡലമായ വയനാട്ടിൽ വ്യാപക പ്രതിഷേധം. 

> **Lead Summary:** **കൽപറ്റ: **രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയ നടപടിയിൽ അദ്ദേഹത്തിന്‍റെ മണ്ഡലമായ വയനാട്ടിൽ വ്യാപക പ്രതിഷേധം. ഡി.സി.സി നേതൃത്വത്തിൽ കൽപ്പറ്റയിൽ പ്രതിഷേധ പ്രകടനം നടത്തി. ഡി.സി.സി പ്രസിഡന്‍റ് എൻ.ഡി. അപ്പച്ചൻ, ടി. സിദ്ദീഖ് എം.എൽ.എ, കെ.കെ. അബ്രഹാം, കെ.എൽ. പൗലോസ്, പി.പി. ആലി തുടങ്ങിയവർ സംസാരിച്ചു. മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പരിപാടികളിലാണ്. അസാധാരണ നടപടിയിലൂടെ വയനാട്ടുകാർക്ക് എം.പി ഇല്ലാത്ത അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. റെക്കോഡ് ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചുവിട്ട നേതാവിനെതിരെയുള്ള നീക്കത്തിൽ ചുരത്തിന് മുകളിലും വയനാട് മണ്ഡലത്തിന്‍റെ ഭാഗമായ കോഴിക്കോട്, മലപ്പുറം ജില്ലയിലെ മേഖലകളിലും വ്യാപക പ്രതിഷേധമാണുയരുന്നത്. ഇന്ത്യയുടെ ഭാവി ഇല്ലാതാക്കിക്കളയാമെന്ന് ആരും വ്യാമോഹിക്കേണ്ടെന്ന് കൽപ്പറ്റയിലെ പ്രതിഷേധത്തിൽ പങ്കെടുത്തുകൊണ്ട് ടി. സിദ്ദീഖ് എം.എൽ.എ പറഞ്ഞു. ഈ അയോഗ്യത നിങ്ങളുടെ ഭയത്തിൽ നിന്ന് തന്നെയാണ്. ഞങ്ങൾ നേരായ വഴിയിലൂടെ തന്നെ സഞ്ചരിക്കുന്നു. സത്യത്തിന്‍റെ, ജനാധിപത്യത്തിന്‍റെ, ഗാന്ധിയുടെ വഴിയിലൂടെ രാഹുൽ ഗാന്ധി എന്ന മതേതര ജനാധിപത്യ മുഖം കൂടുതൽ തിളങ്ങുകയാണെന്നും ടി. സിദ്ദീഖ് പറഞ്ഞു.

## Article Content

**കൽപറ്റ: **രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയ നടപടിയിൽ അദ്ദേഹത്തിന്‍റെ മണ്ഡലമായ വയനാട്ടിൽ വ്യാപക പ്രതിഷേധം. ഡി.സി.സി നേതൃത്വത്തിൽ കൽപ്പറ്റയിൽ പ്രതിഷേധ പ്രകടനം നടത്തി. ഡി.സി.സി പ്രസിഡന്‍റ് എൻ.ഡി. അപ്പച്ചൻ, ടി. സിദ്ദീഖ് എം.എൽ.എ, കെ.കെ. അബ്രഹാം, കെ.എൽ. പൗലോസ്, പി.പി. ആലി തുടങ്ങിയവർ സംസാരിച്ചു. മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പരിപാടികളിലാണ്. അസാധാരണ നടപടിയിലൂടെ വയനാട്ടുകാർക്ക് എം.പി ഇല്ലാത്ത അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. റെക്കോഡ് ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചുവിട്ട നേതാവിനെതിരെയുള്ള നീക്കത്തിൽ ചുരത്തിന് മുകളിലും വയനാട് മണ്ഡലത്തിന്‍റെ ഭാഗമായ കോഴിക്കോട്, മലപ്പുറം ജില്ലയിലെ മേഖലകളിലും വ്യാപക പ്രതിഷേധമാണുയരുന്നത്. ഇന്ത്യയുടെ ഭാവി ഇല്ലാതാക്കിക്കളയാമെന്ന് ആരും വ്യാമോഹിക്കേണ്ടെന്ന് കൽപ്പറ്റയിലെ പ്രതിഷേധത്തിൽ പങ്കെടുത്തുകൊണ്ട് ടി. സിദ്ദീഖ് എം.എൽ.എ പറഞ്ഞു. ഈ അയോഗ്യത നിങ്ങളുടെ ഭയത്തിൽ നിന്ന് തന്നെയാണ്. ഞങ്ങൾ നേരായ വഴിയിലൂടെ തന്നെ സഞ്ചരിക്കുന്നു. സത്യത്തിന്‍റെ, ജനാധിപത്യത്തിന്‍റെ, ഗാന്ധിയുടെ വഴിയിലൂടെ രാഹുൽ ഗാന്ധി എന്ന മതേതര ജനാധിപത്യ മുഖം കൂടുതൽ തിളങ്ങുകയാണെന്നും ടി. സിദ്ദീഖ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/104979/widespread-protests-in-wayanad-rahul-gandhis-constituency-over-the-cancellation-of-lok-sabha-membership)