---
title: "എരഞ്ഞോളി ഗ്രാമപഞ്ചായത്ത് കെട്ടിട സ്ഥലമെടുപ്പ് പ്രഖ്യാപന കൺവൻഷൻ സംഘടിപ്പിച്ചു"
english_title: "Eranjoli Gram Panchayat organized a convention to announce building land acquisition"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/118429/eranjoli-gram-panchayat-organized-a-convention-to-announce-building-land-acquisition"
published_at: "2023-05-31T16:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647728799cbc7_Screenshot_2023-05-31-16-26-06-42_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# എരഞ്ഞോളി ഗ്രാമപഞ്ചായത്ത് കെട്ടിട സ്ഥലമെടുപ്പ് പ്രഖ്യാപന കൺവൻഷൻ സംഘടിപ്പിച്ചു

> **Lead Summary:**  എരഞ്ഞോളി ഗ്രാമപഞ്ചായത്ത് കെട്ടിട സ്ഥലമെടുപ്പ് പ്രഖ്യാപന കൺവൻഷൻ സംഘടിപ്പിച്ചു. കെട്ടിട നിർമ്മാണം സ്ഥലമെടുപ്പ് ജനകീയ ഫണ്ട് ശേഖരണം ജൂൺ 4 ന് തുടങ്ങും.പെരുന്താറ്റിൽ വലിയപറമ്പ് സ്കൂളിൽ നടന്ന കൺവൻഷൻ ജില്ലാ പഞ്ചായത്തംഗം കോങ്കി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

## Article Content

 എരഞ്ഞോളി ഗ്രാമപഞ്ചായത്ത് കെട്ടിട സ്ഥലമെടുപ്പ് പ്രഖ്യാപന കൺവൻഷൻ സംഘടിപ്പിച്ചു. കെട്ടിട നിർമ്മാണം സ്ഥലമെടുപ്പ് ജനകീയ ഫണ്ട് ശേഖരണം ജൂൺ 4 ന് തുടങ്ങും.പെരുന്താറ്റിൽ വലിയപറമ്പ് സ്കൂളിൽ നടന്ന കൺവൻഷൻ ജില്ലാ പഞ്ചായത്തംഗം കോങ്കി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.പി.ശ്രീഷ അധ്യക്ഷത വഹിച്ചു.മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.പ്രഹീദ് ആമുഖ വിശദീകരണം നടത്തി.ആസൂത്രണ സമിതി ഉപാധ്യക്ഷ എ.കെ.രമ്യ, വി.എം. ഷീജ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ആർ. വസന്തൻ മാസ്റ്റർ, ടി.പി.ശ്രീധരൻ, സജീവ് മാറോളി, എം.ബാലൻ, എ.കെ.മഹമ്മൂദ്, പ്രവീണ, കരിമ്പിൽ രാമദാസൻ, കെ.ഷാജി എന്നിവർ സംസാരിച്ചു.പി.വിജു പാനൽ അവതരണം നടത്തി.

എരഞ്ഞോളി പഞ്ചായത്തോഫീസിന് സ്ഥലമെടുക്കാൻ ജൂൺ നാലിന് ജനകീയ ഫണ്ട് സമാഹരണം തുടങ്ങും. മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും കയറി ജനപ്രതിനിധികളും രാഷ്ടീയ സാമൂഹ്യ പ്രവർത്തകരും ചേർന്ന് ധനസമാഹരണം നടത്തും. പെരുന്താറ്റിൽ ടൗണിൽ 31.5 സെൻറ് സ്ഥലത്താണ് പഞ്ചായത്തോഫീസിനായി വിലയ്ക്ക് വാങ്ങുന്നത്. ഒരു കോടിയിലേറെ രൂപ ഇതിന് ആവശ്യമാണ്.40 ലക്ഷം രൂപയാണ് ജനകീയമായി സമാഹരിക്കുക.

ബാക്കി തുക പഞ്ചായത്ത് വഹിക്കും.നിലവിൽ കുടക്കളത്താണ് പഞ്ചായത്തോഫീസ് പ്രവർത്തിക്കുന്നത്. സ്ഥലമെടുക്കാനുള്ള പഞ്ചായത്ത് ഭരണസമിതി തീരുമാനത്തിനൊപ്പം നാടാകെ ഒറ്റ മനസ്സായാണ് നിൽക്കുന്നത്. രാഷ്ട്രീയ ഭേദമില്ലാതെയുള്ള എരഞ്ഞോളിയിലെ ജനകീയ കൂട്ടായ്മയായി ഫണ്ട് ശേഖരണം മാറും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/118429/eranjoli-gram-panchayat-organized-a-convention-to-announce-building-land-acquisition)