---
title: "ഇടിമിന്നലിൽ വീടിന് കേടുപാടുകൾ സംഭവിച്ചു. "
english_title: "The house was damaged by lightning."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/119633/the-house-was-damaged-by-lightning"
published_at: "2023-06-04T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647cb01b82c1c_dfdxgdfhgf.jpg"
keywords: []
---

# ഇടിമിന്നലിൽ വീടിന് കേടുപാടുകൾ സംഭവിച്ചു. 

> **Lead Summary:** **ഉളിക്കൽ: **ഉളിക്കൽ കദുവാപറമ്പിലെ ലക്ഷ്മി വിലാസത്തിൽ ദിലീപിന്റെ വീടിനാണ് കേടുപാടുകൾ സംഭവിച്ചത്. ഇന്നലെ വൈകുന്നേരം 4 മണിയോടെ ആയിരുന്നു സംഭവം. മിന്നലിന്റെ വീടിന്റെ വയറിങ് പൂർണ്ണമായി തകരുകയും ഭിത്തിയിൽ വിള്ളലുകൾ രൂപപ്പെടുകയും മീറ്റർ ഉൾപ്പെടെ ഗൃഹോപകരണങ്ങൾക്കും ടോയ്‌ലെറ്റിനും കേടുപാടുകൾ സംഭവിക്കുകയുംചെയ്തു .

## Article Content

**ഉളിക്കൽ: **ഉളിക്കൽ കദുവാപറമ്പിലെ ലക്ഷ്മി വിലാസത്തിൽ ദിലീപിന്റെ വീടിനാണ് കേടുപാടുകൾ സംഭവിച്ചത്. ഇന്നലെ വൈകുന്നേരം 4 മണിയോടെ ആയിരുന്നു സംഭവം. മിന്നലിന്റെ വീടിന്റെ വയറിങ് പൂർണ്ണമായി തകരുകയും ഭിത്തിയിൽ വിള്ളലുകൾ രൂപപ്പെടുകയും മീറ്റർ ഉൾപ്പെടെ ഗൃഹോപകരണങ്ങൾക്കും ടോയ്‌ലെറ്റിനും കേടുപാടുകൾ സംഭവിക്കുകയുംചെയ്തു .

വീടിന്റെ കട്ടള പൊട്ടിത്തെറിച്ച് ദിലീപിന്റെ ഭാര്യയുടെ കാലിന് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.പുത്തൻപുരക്കൽ ജോസഫിന്റെ വീട്ടിൽ വാടകക്ക് താമസിച്ചു വരികയായിരുന്നു ദിലീപ്. വീടിന്റെ മുറ്റത്തുള്ള തെങ്ങിനായിരുന്ന ആദ്യം മിന്നൽ ഏറ്റത്. അത്‌ വീടിന്റെ ഉള്ളിലേക്കും വ്യാപിക്കുക ആയിരുന്നു.വില്ലേജ് ഓഫീസർ സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/119633/the-house-was-damaged-by-lightning)