---
title: "ഐഎച്ച്ആർഡി കോളേജുകളിൽ ബിരുദാനന്തര ബിരുദ പ്രവേശനം"
english_title: "Admission"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/120602/admission"
published_at: "2023-06-08T10:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64815ed1f160d_download_-_2023-06-08T102153.171.jpeg"
keywords: []
---

# ഐഎച്ച്ആർഡി കോളേജുകളിൽ ബിരുദാനന്തര ബിരുദ പ്രവേശനം

> **Lead Summary:** ഐ എച്ച് ആർ ഡിയുടെ കീഴിൽ കണ്ണൂർ, മഹാത്മ ഗാന്ധി സർവ്വകലാശാലകളുമായി അഫിലിയേറ്റ് ചെയ്ത അപ്ലൈഡ് സയൻസ് കോളേജുകളിൽ ഈ അധ്യയന വർഷം ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ കോളേജുകൾ നേരിട്ട് പ്രവേശനം നടത്തുന്ന 50 ശതമാനം സീറ്റുകളിൽ ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. കണ്ണൂർ സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്ത പട്ടുവം , ചീമേനി , കൂത്തുപറമ്പ് , പയ്യന്നൂർ , മഞ്ചേശ്വരം , മാനന്തവാടി , നീലേശ്വരം ഇരിട്ടി എന്നീ കോളേജുകളിലേക്കും മഹാത്മ ഗാന്ധി സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോന്നി , പുതുപ്പള്ളി , കടുത്തുരുത്തി , കട്ടപ്പന , മറയൂർ , പീരുമേട് , തൊടുപുഴ എന്നീ കോളേജുകളിലേക്കും www.ihrdadmissions.org വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദ്ദിഷ്ട അനുബന്ധങ്ങൾ, 1000 രൂപ (എസ് സി, എസ് ടി 350 രൂപ) രജിസ്‌ട്രേഷൻ ഫീസ് ഓൺലൈനായി അടച്ച വിവരങ്ങൾ എന്നിവ സഹിതം അതത് കോളേജിൽ ലഭിക്കണം. വിശദവിവരങ്ങൾ www.ihrd.ac.in ൽ ലഭ്യമാണ്. 

## Article Content

ഐ എച്ച് ആർ ഡിയുടെ കീഴിൽ കണ്ണൂർ, മഹാത്മ ഗാന്ധി സർവ്വകലാശാലകളുമായി അഫിലിയേറ്റ് ചെയ്ത അപ്ലൈഡ് സയൻസ് കോളേജുകളിൽ ഈ അധ്യയന വർഷം ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ കോളേജുകൾ നേരിട്ട് പ്രവേശനം നടത്തുന്ന 50 ശതമാനം സീറ്റുകളിൽ ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. കണ്ണൂർ സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്ത പട്ടുവം , ചീമേനി , കൂത്തുപറമ്പ് , പയ്യന്നൂർ , മഞ്ചേശ്വരം , മാനന്തവാടി , നീലേശ്വരം ഇരിട്ടി എന്നീ കോളേജുകളിലേക്കും മഹാത്മ ഗാന്ധി സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോന്നി , പുതുപ്പള്ളി , കടുത്തുരുത്തി , കട്ടപ്പന , മറയൂർ , പീരുമേട് , തൊടുപുഴ എന്നീ കോളേജുകളിലേക്കും www.ihrdadmissions.org വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദ്ദിഷ്ട അനുബന്ധങ്ങൾ, 1000 രൂപ (എസ് സി, എസ് ടി 350 രൂപ) രജിസ്‌ട്രേഷൻ ഫീസ് ഓൺലൈനായി അടച്ച വിവരങ്ങൾ എന്നിവ സഹിതം അതത് കോളേജിൽ ലഭിക്കണം. വിശദവിവരങ്ങൾ www.ihrd.ac.in ൽ ലഭ്യമാണ്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/120602/admission)