പഴയങ്ങാടി : ശക്തമായ കാറ്റിലും മഴയിലും വീടിന്റെ മേൽക്കൂര പൂർണമായും തകർന്നു. ഏഴോം കൊട്ടില പെരിങ്ങിയിലെ കൊയിലേരിയൻ അമ്മാളുവിന്റെ വീടിന്റ മേൽക്കൂരയാണ് തകർന്നത്. ശനിയാഴ്ച പുലർച്ചെ മൂന്നോടെ പെയ്ത മഴയിലും കാറ്റിലുമാണ് തകർന്നത്. ശബ്ദംകേട്ടതിനെ തുടർന്ന് വീട്ടുകാർ പുറത്തേക്ക് ഇറങ്ങി ഓടിയതിനുപിന്നാലെ വീടിന്റെ മേൽക്കൂര പൂർണമായും തകർന്ന് വീഴുകയായിരുന്നു.അപകടസമയത്ത് അമ്മാളു, സഹോദരിയുടെ മകൾ ലക്ഷ്മി, ലക്ഷ്മിയുടെ മകൻ വിജിൽ എന്നിവർ വീട്ടിലുണ്ടായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.ഗോവിന്ദൻ, എഴോം വില്ലേജ് ഓഫീസർ എം.ഇ.മോഹൻദാസ്, അസി. വീല്ലേജ് ഓഫീസർ പി.ജിതിൻ തുടങ്ങിയവർ സ്ഥലത്തെത്തി നാശനഷ്ടം വിലയിരുത്തി.
വീട്ടുകാർക്ക് അടിയന്തര സഹായധനത്തിനുള്ള നടപടി സ്വീകരിച്ചു. വീട്ടുകാരെ സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറ്റാനുള്ള നടപടി സ്വികരിച്ചു. അടിയന്തരമായി റിപ്പോർട്ട് തഹസിൽദാറിന് കൈമാറുമെന്നും വില്ലേജ് ഓഫീസർ എം.ഇ.മോഹൻദാസ് പറഞ്ഞു. ഏഴോം പഞ്ചായത്ത് പ്രസിഡന്റ് പി.ഗോവിന്ദൻ, വാർഡംഗം കെ.വി.രാജൻ, സി.പി.എം. മാടായി ഏരിയാ കമ്മിറ്റി അംഗം കെ.ചന്ദ്രൻ, എം.വിജിൻ എം.എൽ.എ. എന്നിവരും സ്ഥലം സന്ദർശിച്ചു.
The roof of the house completely collapsed due to strong wind and rain.