കേളകം: വിളകൾക്ക് ചികിത്സയായി ഹരിത കഷായം തയ്യാറാക്കി വിതരണം നടത്തി. അടക്കാത്തോട്ടിൽ ഭാരതീയ പ്രകൃതി കൃഷി പരിപാടിയുടെ ഭാഗമായാണ് കാർഷിക വിളകളുടെ പരിചരണത്തിന് ഹരിത കഷായം തയ്യാറാക്കി കർഷക കൂട്ടായ്മ വിതരണം നടത്തിയത്.
ഭാരതീയ പ്രകൃതി കൃഷി പരിപാടിയുടെ ഭാഗമായി ബി.പി.കെ.പി അടക്കാത്തോട്ക്ലസ്റ്ററിൻ്റെയും കേളകം കൃഷിഭവൻ്റെയും, നാരങ്ങത്തട്ട് കർഷക സഭയുടെയും ആഭിമുഖ്യത്തിലാണ് ഹരിത കഷായം തയ്യാറാക്കിയത്.
കേളകം പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് ഹരിത കഷായവിതരണം ഉൽഘാടനം നടത്തി. കേളകം കൃഷി ഓഫീസർ കെ.ജി .സുനിൽ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് മെമ്പർ ഷാൻ്റി സജി അദ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ സജീവൻ പാലുമ്മി, ടോമി പുളിക്കക്കണ്ടത്തിൽ, ജൈവകൃഷി വിദഗ്ധൻ സി.ആർ.മോഹനൻ, കൺവീനർ തോമസ് പടിയക്കണ്ടത്തിൽ, ദേവസ്യ മുതലപ്ര, എന്നിവർസംസാരിച്ചു.
Green tincture as a treatment for crops