പേരാവൂർ : പേരാവൂർ ടൗണിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്. തോലമ്പ്ര സ്വദേശി ചേറ്റ്പുറത്ത് അനീഷിനാണ് പരിക്കേറ്റത്. കണിച്ചാർ സ്വദേശികൾ സഞ്ചരിച്ച കാറും അനീഷ് സഞ്ചരിച്ച ബുള്ളറ്റും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പേരാവൂർ നരിത്തൂക്കിൽ ജ്വല്ലറിക്ക് സമീപത്തായിരുന്നു അപകടം. കാലിന് സാരമായി പരിക്കേറ്റ അനീഷിനെ പേരാവൂർ രശ്മി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമീക ചികിത്സക്ക് ശേഷം കണ്ണൂരിലേക്ക് കൊണ്ടുപോയി.
A youth injured in a collision between a car and a bullet in Peravoor #bikeaccident