നെല്ലിക്കാംപോയിൽ: സമൂഹത്തിന് അധ്യാപകർ നൽകുന്ന വിലപ്പെട്ട സംഭാവനകളെ അംഗീകരിക്കുന്നതിനും ഡോ. എസ് രാധാകൃഷ്ണന്റെ ജന്മദിനം അനുസ്മരിക്കുന്നതിനുമായി നെല്ലിക്കാംപോയിൽ സെൻറ് സെബാസ്റ്റ്യൻസ് എൽ പി സ്കൂളിൽ അധ്യാപക ദിനം പിടിഎയുടെ നേതൃത്വത്തിൽ സമുചിതമായി ആഘോഷിച്ചു. ചടങ്ങിൽ സ്കൂൾ പ്രധാനാധ്യാപകൻ.ശ്രീ. ഡെന്നി മാത്യു പി. സ്വാഗതം ആശംസിച്ചു.
സ്കൂൾ മാനേജർ റവ.ഫാ.ജോസഫ് കാവനാടി ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഉളിക്കൽ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ നോബിന്‍ പി.എ പരിപാടി ഉദ്ഘാടനം ചെയ്തു.ഉളിക്കൽ വൈസ് മെൻസ് ക്ലബ് ഏരിയ സെക്രട്ടറി ശ്രീ.ഡെന്നിസ് കൊട്ടാരത്തിൽ മുഖ്യ അതിഥിയായിരുന്നു.
പിടിഎ പ്രസിഡണ്ട് ശ്രീ.ജോഷി തോമസ് മദർ പിടിഎ പ്രസിഡണ്ട് ശ്രീമതി.മിനി അനീഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.കുരുന്നുകൾക്ക് അക്ഷരദീപം പകർന്നു നൽകുന്ന അധ്യാപകർ എല്ലാവരും ഒത്തുചേർന്ന് തുടർന്നുള്ള അധ്യാപന ജീവിതവും മഹത്തരം ആവട്ടെ എന്ന പ്രാർത്ഥനയോടെ ദീപം തെളിയിച്ചു.
തുടർന്ന് നടന്ന ചടങ്ങിൽ പ്രധാന അധ്യാപകൻ ശ്രീ. ഡെന്നി മാത്യു പി. അധ്യാപകരായ ജ്യോതി കെ മാത്യു,ജിജി മാത്യു, സിസ്റ്റർ സ്മിജ പി.ജെ. , സിസ്റ്റർ ജീന, അഖില പ്രകാശ് ,ടിനു പി ബി, അഞ്ചു , സുനി ജോർജ് പി ടി എ അംഗം മിനി അനീഷ് എന്നിവരെ ഉപഹാര സമർപ്പണം നടത്തിയും പൂവുകൾ നൽകിയും ആദരിച്ചു. പ്രധാന അധ്യാപകനെ പൊന്നാടയണിയിച്ച് പി.ടി.എ. ആദരിച്ചു.
പി ടി എ അംഗമായ ശ്രീ. സിജു തോമസ് വരച്ച പ്രധാനധ്യാപകന്റെ ചിത്രം ചടങ്ങിൽ വച്ച് നൽകി. അധ്യപക ദിനത്തിന്റെ മാധുര്യം നുകരാൻ അധ്യാപകർ കേക്ക് മുറിക്കുകയും കുട്ടികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
Guruvandana Niravil Nellikampoil St. Sebastian's L.P. school