ശ്രീകണ്ഠപുരം: ചിങ്ങപ്പൊലിയുടെ ഭാഗമായി പടിയൂർ-കല്ല്യാട് പഞ്ചായത്ത് സമ്പൂർണ ഗ്രന്ഥശാലാ പഞ്ചായത്തായി പ്രഖ്യാപിച്ചു. പടിയൂർ പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന പരിപാടി രാജ്യസഭാ അംഗം ഡോ. വി ശിവദാസൻ ഉദ്ഘാടനം ചെയ്തു.
പതിനഞ്ച് വാര്‍ഡുകളിലായി 30 ഗ്രന്ഥശാലകളാണ് പ്രവര്‍ത്തിക്കുന്നത്. പീപ്പിള്‍സ് മിഷന്‍ ഫോര്‍ സോഷ്യല്‍ ഡവലപ്‌മെന്റിന്റെ ഭാഗമായി 14 വായനശാലകൾ കൂടി പ്രവർത്തനമാരംഭിച്ചു. മൂന്ന് പട്ടിക വർഗ്ഗ കോളനികളിലും ഗോത്ര വായനശാലകൾ ആരംഭിച്ചിട്ടുണ്ട്.
ഈ ഗോത്ര ഗ്രന്ഥശാലകള്‍ക്ക് 600 പുസ്തകം വീതവും രണ്ട് വീതം ഷെല്‍ഫുകളും പഞ്ചായത്ത് പ്രത്യേകം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കിയിട്ടുണ്ട്. സമ്പൂർണ ഗ്രന്ഥശാല പ്രഖ്യാപിനത്തിൽ പടിയൂർ കല്ല്യാട് പഞ്ചായത്ത് പ്രസിഡന്റ് ബി ഷംസുദ്ദീൻ അധ്യക്ഷനായി. ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി കെ വിജയൻ, കുടുംബശ്രീ മിഷൻ ജില്ലാ കോർഡിനേറ്റർ ഡോ സുർജിത്ത് എന്നിവർ മുഖ്യാതിഥികളായി. പി പി രാഘവൻ റിപ്പോർട്ട് അവതരിപ്പിച്ചു.
ലൈബ്രറി കൗൺസിൽ താലൂക് സെക്രട്ടറി രഞ്ജിത്ത് കമൽ, പി ഷിനോജ്, അനിൽ കുമാർ ആലത്തുപറമ്പ്, കെ ശ്രീജ, സിബി കവനാൽ, കെ ടി ജോസ്, കെ വി അബ്ദുൾ വഹാബ്, എ അരവിന്ദൻ തുടങ്ങിയവർ സംസാരിച്ചു.
Chingapoli: Patiyur-Kalyad Panchayat Complete Library Announcement.