തിരുവനന്തപുരം: സി.പി.എം നേതാക്കളുടെ ഭാര്യമാർക്കെതിരായ സൈബർ അധിക്ഷേപക്കേസിൽ പ്രതി അറസ്റ്റിൽ. തിരുവനന്തപുരം പാറശാല സ്വദേശി എബിനാണ് അറസ്റ്റിലായത്. കോൺഗ്രസ് പ്രവർത്തകനായ പ്രതി `കോട്ടയം കുഞ്ഞച്ചൻ' എന്ന വ്യാജ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ ആയിരുന്നു അധിക്ഷേപം നടത്തിയത്. എ.എ റഹീം എം.പിയുടെ ഭാര്യ അമൃത റഹീം, അന്തരിച്ച സി.പി.എം യുവ നേതാവ് പി. ബിജുവിന്റെ ഭാര്യ ഹർഷ എന്നിവരെയാണ് ഇയാൾ സോഷ്യൽമീഡിയയിലൂടെ അധിക്ഷേപിച്ചത്. തിരുവനന്തപുരം സൈബർ പൊലീസാണ് പ്രതിയെ പിടികൂടിയത്.
Accused arrested in cyber abuse case against wives of CPM leaders.