ഇരിട്ടി: ബി ജെ പിയുടെ മുൻ സംഘടന സെക്രട്ടറി പി.പി.മുകുന്ദൻ്റെ നിര്യാണത്തിൽ അനുശോചിച്ച് കൊണ്ട് അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ഇരിട്ടി മാരാർജി മന്ദിരത്തിൽ വെച്ച് നടന്ന യോഗത്തിൽ ബി.ജെ.പിസംസ്ഥാന കൗൺസിൽ അംഗം കൂട്ട ജയപ്രകാശ് അനുസ്മരണഭാഷണം നടത്തി.
മണ്ഡലം യോഗം സംസ്ഥാന സമിതി അംഗവും കണ്ണൂർ ജില്ലയുടെ സഹപ്രഭാരിയുമായ സജി ശങ്കർ ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് സത്യൻ കൊമ്മേരി അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറിമാരായ പ്രിജേഷ് അളോറ, രജീഷ് .സി ,മഹിള മോർച്ച ജില്ല ഉപാദ്ധ്യക്ഷ അനിത മണ്ണോറ എന്നിവർ സംസാരിച്ചു.
BJP organized Iriti Mandal meeting and PP Mukundan memorial service.