കേളകം: കൊറോണക്കാലം കുട്ടികൾ ഉണ്ടാക്കിയ മാനസിക സമ്മർദങ്ങളെ തങ്ങളുടെ കഴിവുകളിലൂടെ മറികടന്ന കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളുടെ കൊറോണക്കാലത്തെ കലാപ്രവർത്തനങ്ങളുടെ പ്രദർശനം നടന്നു.
സ്കൂൾ എസ് പി സി യൂണിറ്റിന്‍റെ നേതൃത്വത്തിലായിരുന്നു പ്രദർശന പരിപാടി. ബോട്ടിൽ ആർട്ട്, പേപ്പർ വർക്ക്, ബീഡ്സ് വർക്ക്, പെയിന്റിംഗ്, വേസ്റ്റ് മെറ്റീരിയൽ വർക്ക്, ഇലക്ട്രോണിക് വർക്ക് തുടങ്ങി വിവിധങ്ങളായ കുട്ടികളുടെ കലാ അഭിരുചികളുടെ പ്രദർശനമാണ് 'പ്രതിഭ'യിലൂടെ രണ്ടുദിവസങ്ങളിലായി അരങ്ങേറുന്നത്.
പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി മൈഥിലി രമണൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. വർഗീസ് പടിഞ്ഞാറേക്കര അധ്യക്ഷത വഹിച്ചു. മുൻ ചിത്രകലാ അധ്യാപകൻ ഐസക് ഇ പി വിശിഷ്ടാതിഥിയായിരുന്നു.
വാർഡ് മെമ്പർ സുനിത രാജു, പിടിഎ വൈസ് പ്രസിഡണ്ട് സജീവൻ എം എസ്, മദർ പിടിഎ പ്രസിഡണ്ട് ബീന ഉണ്ണി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.ഹെഡ്മാസ്റ്റർ എം വി മാത്യു സ്വാഗതവും ക്രാഫ്റ്റ് കോർഡിനേറ്റർ ഷീന ജോസ് നന്ദിയും പറഞ്ഞു.
Talent Exhibition at St. Thomas HSS