വർക്കല തീരത്ത് തിമിംഗലത്തിന്റെ ജഡം കരയ്ക്ക് അടിഞ്ഞു. വർക്കല ഇടവ മാന്തറ ഭാഗത്താണ് കൂറ്റൻ തിമിംഗലം കരയ്ക്ക് അടിഞ്ഞത്. ഇന്ന് വൈകുന്നേരം 5.30 മണിയോടെയാണ് ജഡം നാട്ടുകാർ കണ്ടത്. എട്ട് മീറ്ററോളം നീളമുണ്ട്. ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി. നാളെ കൂടുതൽ പരിശോധനകൾക്ക് ശേഷം ജഡം സംസ്കരിക്കും.
കഴിഞ്ഞ ദിവസം കോഴിക്കോട് കടപ്പുറത്ത് ഭീമാകാരനായ നീല തിമിംഗലത്തിന്റെ ജഡം കരയ്‌ക്ക് അടിഞ്ഞിരുന്നു. അഴുകിത്തുടങ്ങിയ നിലയിൽ ആയിരുന്നു ജഡം. . ലൈഫ് ഗാർഡുമാരാണ് തിമിംഗലത്തിന്റെ ജഡം ആദ്യം കണ്ടത്. തുടർന്ന് കോർപ്പറേഷൻ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തിമിംഗലത്തിന് 15 അടിയിലേറെ വലിപ്പമുണ്ടായിരുന്നു.
The whale's body washed ashore