ഇരിട്ടി : ഉളിക്കൽ ഗ്രാമപഞ്ചായത്തിൽ കർണാടക വനാതിർത്തിയിൽ നിന്നുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായ സാഹചര്യത്തിൽ സ്വീകരിക്കേണ്ട അടിയന്തര പ്രതിരോധ നടപടികളെക്കുറിച്ച് ആലോചിക്കുന്നതിന് സജീവ് ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ നാളെ യോഗം ചേരും. യോഗത്തിൽ ഉയർന്ന വനം വകുപ്പ് ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും പങ്കെടുക്കും. തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഉളിക്കൽ പഞ്ചായത്ത് ഹാളിലാണ് യോഗം ചേരുക
meeting held tomorrow with sajeev joseph MLA