---
title: "അടയ്ക്കാത്തോട് സെൻ്റ്. ജോസഫ് ഹൈസ്കൂളിൽ 'ലഹരിക്കെതിരെ ഒരു ചുമർ' ചിത്രരചന മത്സര പരിപാടി നടത്തി. "
english_title: "Close to St. Joseph High School organized a painting competition program 'A Wall Against Drunkenness "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/155890/close-to-st-joseph-high-school-organized-a-painting-competition-program-a-wall-against-drunkenness"
published_at: "2023-10-21T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6533e5b11740b_fdgfdhgf.jpg"
keywords: []
---

# അടയ്ക്കാത്തോട് സെൻ്റ്. ജോസഫ് ഹൈസ്കൂളിൽ 'ലഹരിക്കെതിരെ ഒരു ചുമർ' ചിത്രരചന മത്സര പരിപാടി നടത്തി. 

> **Lead Summary:** **അടയ്ക്കാത്തോട്: **അടയ്ക്കാത്തോട് സെൻ്റ്. ജോസഫ് ഹൈസ്കൂളിൽ 'ലഹരിക്കെതിരെ ഒരു ചുമർ' ചിത്രരചന മത്സര പരിപാടി നടത്തി. എക്സൈസ് പേരാവൂർ റേഞ്ച് തല ലഹരിവിരുദ്ധ ചുവർചിത്ര മത്സര പരിപാടിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. സ്കൂൾ ലോക്കൽ മാനേജർ റവ.ഫാ.സെബിൻ ഐക്കത്താഴെ പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**അടയ്ക്കാത്തോട്: **അടയ്ക്കാത്തോട് സെൻ്റ്. ജോസഫ് ഹൈസ്കൂളിൽ 'ലഹരിക്കെതിരെ ഒരു ചുമർ' ചിത്രരചന മത്സര പരിപാടി നടത്തി. എക്സൈസ് പേരാവൂർ റേഞ്ച് തല ലഹരിവിരുദ്ധ ചുവർചിത്ര മത്സര പരിപാടിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. സ്കൂൾ ലോക്കൽ മാനേജർ റവ.ഫാ.സെബിൻ ഐക്കത്താഴെ പരിപാടി ഉദ്ഘാടനം ചെയ്തു.

എക്സൈസ് പ്രിവൻ്റീവ് ഓഫീസർ എം പി സജീവൻ ലഹരിവിരുദ്ധ സന്ദേശം നൽകി. ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർ ബാബുമോൻ ഫ്രാൻസിസ് ബോധവൽക്കരണ ക്ലാസ് എടുത്തു. പ്രധാനാധ്യാപകൻ പി എം ഷാജു, അധ്യാപകരായ ജോസ് സ്റ്റീഫൻ, സോളി ജോസഫ്, കെ വി ജസീന്ത, സിസ്റ്റർ മരിയ ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.

ലഹരി വിരുദ്ധ ക്ലബ്ബ്, ജൂനിയർ റെഡ് ക്രോസ്, ലിറ്റിൽ കൈറ്റ്സ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. വിദ്യാർത്ഥികളായ ജെസ്ന അലി, റോസ് മേരി ,അലോണ , അഫീഫ , റോസ് ജോമോൻ, ഷാനിഫ എന്നിവർ ലഹരിവിരുദ്ധ ചുമർ ചിത്രരചനക്ക് നേതൃത്വം നൽകി. 50 വിദ്യാർത്ഥികൾ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/155890/close-to-st-joseph-high-school-organized-a-painting-competition-program-a-wall-against-drunkenness)