കൽപ്പറ്റ: ചാരിറ്റബിൾ സൊസൈറ്റിയുടെ പി.ടി. മുഹമ്മദ് അനുസ്മരണ പരിപാടികൾ ഞായറാഴ്ച നടക്കും. അദ്ദേഹത്തിൻ്റെ പേരിൽ ഏർപ്പെടുത്തിയ പുരസ്കാര വിതരണവും മറ്റന്നാൾ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 2013 മുതൽ കൽപ്പറ്റ അമ്പിലേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റിയുടെ സജീവ പ്രവർത്തകനായിരുന്നു പി.ടി. മുഹമ്മദ്.
അദ്ദേഹത്തിൻ്റെ സ്മരണ നിലനിർത്തി സഹ പ്രവർത്തകർ ഏർപ്പെടുത്തിയ അവാർഡിൻ്റെ രണ്ടാമത് പുരസ്കാരം പിണങ്ങോട് സ്വദേശിയായ സമീർ മൊട്ടത്താനത്തിന് സമ്മാനിക്കും. കഴിഞ്ഞ 20 വർഷമായി ജീവകാരുണ്യ രംഗത്തുള്ള സമീർ പിണങ്ങോട് ദയ പാലിയേറ്റീവിൻ്റെ കൺവീനർ കൂടിയാണ്.
കൽപ്പറ്റ ആനപ്പാലം പരിസരത്ത് തയ്യാറാക്കിയ പ്രത്യേക വേദിയിലാണ് അനുസ്മരണവും പുരസ്കാര ദാനവും.വാർത്താ സമ്മേളനത്തിൽ വൈസ് പ്രസിഡണ്ട് പി.കെ. അയൂബ്, ജോയിൻ്റ് സെക്രട്ടറി വി.വി.സലീം., അഷ്‌റഫ് മൂപ്പറ്റ, ലത്തീഫ് മാടായി എന്നിവർ പങ്കെടുത്തു.
Kalpetta