---
title: "കൊലക്കേസ് പ്രതി കുത്തേറ്റു മരിച്ചു"
english_title: "Murder "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/187885/murder"
published_at: "2024-02-27T22:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65de1a798cd80_n58697734017090544578238a9c1ffe0cbf78fa4c49d3975bed34dc3752d5dbb03bbf7e5d8921d627581e94.jpg"
keywords: []
---

# കൊലക്കേസ് പ്രതി കുത്തേറ്റു മരിച്ചു

> **Lead Summary:** **കൊച്ചി: **പള്ളുരുത്തിയിലുണ്ടായ സംഘ‍‍ര്‍ഷത്തില്‍ കൊലക്കേസ് പ്രതി കുത്തേറ്റു മരിച്ചു. 2021ല്‍ കുമ്പളങ്ങിയിലെ ലാസർ കൊലക്കേസിലെ രണ്ടാം പ്രതി ലാല്‍ജുവാണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകുന്നേരം പള്ളുരുത്തിയിലുണ്ടായ സംഭവത്തില്‍ കച്ചേരിപ്പടി സ്വദേശി ഫാജിസിനെ പോലീസ് തെരയുകയാണ്. ആക്രമണത്തിന് ശേഷം ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.

## Article Content

**കൊച്ചി: **പള്ളുരുത്തിയിലുണ്ടായ സംഘ‍‍ര്‍ഷത്തില്‍ കൊലക്കേസ് പ്രതി കുത്തേറ്റു മരിച്ചു. 2021ല്‍ കുമ്പളങ്ങിയിലെ ലാസർ കൊലക്കേസിലെ രണ്ടാം പ്രതി ലാല്‍ജുവാണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകുന്നേരം പള്ളുരുത്തിയിലുണ്ടായ സംഭവത്തില്‍ കച്ചേരിപ്പടി സ്വദേശി ഫാജിസിനെ പോലീസ് തെരയുകയാണ്. ആക്രമണത്തിന് ശേഷം ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.

ആക്രമണത്തില്‍ പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയിലാണ്. ലാല്‍ജുവിന്‍റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/187885/murder)