കൊച്ചി: അങ്കമാലി അർബൻ സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് അക്കൗണ്ടന്‍റ് പിടിയില്‍. അങ്കമാലി പുളിയനം പീച്ചാനിക്കാട് കൂരൻ പുളിയപ്പിള്ളി വീട്ടില്‍ ഷിജുവിനെയാണ് അങ്കമാലി പോലീസ് പിടികൂടിയത്.
ജില്ലാ സഹകരണ സംഘം ജോയിന്‍റ് രജിസ്ട്രാറിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അനർഹരായവർക്ക് ലോണുകള്‍ അനുവദിച്ച് പണാപഹരണവും ക്രമക്കേടും നടത്തിയും സഹകരണ സംഘത്തിന് 55 കോടി രൂപയുടെ ബാധ്യത വരുത്തിവച്ചിരിക്കുന്നു എന്നാണ് പരാതി.
Arrested