റിവ്യൂ ടാസ്ക് ഓൺലൈൻ തട്ടിപ്പ് : മലപ്പുറം സ്വദേശിയെ ഉളിക്കൽ പോലീസ് അറസ്റ്റ് ചെയ്തു

റിവ്യൂ ടാസ്ക് ഓൺലൈൻ തട്ടിപ്പ് : മലപ്പുറം സ്വദേശിയെ ഉളിക്കൽ പോലീസ് അറസ്റ്റ് ചെയ്തു
Dec 26, 2024 06:59 PM | By sukanya

ഉളിക്കൽ : റിവ്യൂ ടാസ്ക് ഓൺലൈൻ തട്ടിപ്പിലൂടെ ഉളിക്കൽ മണിപ്പാറ സ്വദേശിയുടെ 12 ലക്ഷം രൂപ പണം തട്ടിയ കേസിലെ നാലാമത്തെ പ്രതിയെ ഉളിക്കൽ പോലീസ് അറസ്റ്റ്  ചെയ്തു . മലപ്പുറം സ്വദ്ദേശി മൊയ്തീൻ കുട്ടിയെയാണ് ഉളിക്കൽ സി ഐ അരുൺദാസും സംഘവും  അറസ്റ്റ് ചെയ്തത്. ആറുമാസം മുൻപ് ഉളിക്കൽ സ്റ്റേഷനിൽ രജിസ്റ്റർ കേസിലെ മൂന്ന് പ്രതികളെ ഉളിക്കൽ പോലീസ് നേരത്തെ അറസ്റ് ചെയ്തിരുന്നു .

പണം നിക്ഷേപിച്ച ബാങ്ക് അകൗണ്ടിൽ നിന്നും പണം പിൻവലിച്ച വ്യക്തികളെ കേന്ദ്രീകരിച്ച അന്വേഷണമാണ് തട്ടിപ്പിലെ നാലുപേരെയും പിടികൂടിയത് . അന്വേഷണ സംഘത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ പ്രജോദ്, ഷിനോജ് എന്നിവർ ഒപ്പമുണ്ടായിരുന്നു. മൊബൈൽ ആപ്ലിക്കേഷനലിലൂടെ വിവിധ റിവ്യൂ ടാസ്കുകൾ നൽകി പ്രതിഫലം നൽകി പാർട്ടിയെ വിശ്വാസം പിടിച്ചുപറ്റിയ ശേഷം വലിയ തുക ആവശ്യപ്പെട്ട് പണം വാങ്ങിയ ശേഷം പ്രതി കബിളിപ്പിച്ച് കടന്നുകളയുകയാണ് പതിവ് . മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ ഇത്തരം തട്ടിപ്പുകൾ ഇത്തരക്കാർ നടപ്പിലാക്കും . അറിയപ്പെടുന്ന ഇന്റെർനാഷണൽ കമ്പിനിയുടെ പേരുകളിലെ ഒരു അക്ഷരം മാറ്റി വ്യാജ സൈറ്റുകൾ നിർമ്മിച്ചാണ് ഇത്തരക്കാർ തട്ടിപ്പ് നടത്തുന്നത് . ഇത്തരത്തിലാണ് ഉന്നത ബിരുദധാരിയായ  മണിപ്പാറയിലെ യുവാവും  കബിളിക്കപ്പെട്ടത് .കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


ulikkal

Next TV

Related Stories
ഡോ. മൻമോഹൻ സിങിന്‍റെ വിയോഗം: രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണം

Dec 27, 2024 07:59 AM

ഡോ. മൻമോഹൻ സിങിന്‍റെ വിയോഗം: രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണം

ഡോ. മൻമോഹൻ സിങിന്‍റെ വിയോഗം: രാജ്യത്ത് 7 ദിവസത്തെ...

Read More >>
മിനി ജോബ് ഫെയര്‍

Dec 27, 2024 07:40 AM

മിനി ജോബ് ഫെയര്‍

മിനി ജോബ്...

Read More >>
സ്‌കോളര്‍ഷിപ്പ്: ജനുവരി മൂന്ന് വരെ അപേക്ഷ നല്‍കാം

Dec 27, 2024 07:39 AM

സ്‌കോളര്‍ഷിപ്പ്: ജനുവരി മൂന്ന് വരെ അപേക്ഷ നല്‍കാം

സ്‌കോളര്‍ഷിപ്പ്: ജനുവരി മൂന്ന് വരെ അപേക്ഷ...

Read More >>
അപേക്ഷ ക്ഷണിച്ചു

Dec 27, 2024 07:37 AM

അപേക്ഷ ക്ഷണിച്ചു

അപേക്ഷ...

Read More >>
ഡിപ്ലോമ കോഴ്സിലേക്ക് അഡ്മിഷന്‍

Dec 27, 2024 07:36 AM

ഡിപ്ലോമ കോഴ്സിലേക്ക് അഡ്മിഷന്‍

ഡിപ്ലോമ കോഴ്സിലേക്ക്...

Read More >>
ജില്ലാ കേരളോത്സവം ഇന്ന് ആരംഭിക്കുന്നു

Dec 27, 2024 07:12 AM

ജില്ലാ കേരളോത്സവം ഇന്ന് ആരംഭിക്കുന്നു

ജില്ലാ കേരളോത്സവം വെള്ളിയാഴ്ച...

Read More >>