ഡോ. മൻമോഹൻ സിങിന്‍റെ വിയോഗം: രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണം

ഡോ. മൻമോഹൻ സിങിന്‍റെ വിയോഗം: രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണം
Dec 27, 2024 07:59 AM | By sukanya

ദില്ലി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന്‍റെ വിയോഗത്തിൽ അനുശോചിച്ച് രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണം ആചരിക്കും. സംസ്കാരം ശനിയാഴ്ചയാണ് നിശ്ചയിച്ചിട്ടുള്ളത്. മകൾ അമേരിക്കയിൽ നിന്ന് എത്തിയതിനു ശേഷമായിരിക്കും സംസ്കാരം. വെള്ളിയാഴ്ച തീരുമാനിച്ച എല്ലാ സർക്കാര്‍ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കേന്ദ്ര മന്ത്രിസഭാ യോഗം ചേരും.

പൂർണ ഔദ്യോഗിക ബഹുമതികളോടെയാകും മൻമോഹൻ സിങിന്‍റെ സംസ്കാരം. വ്യാഴാഴ്ച രാത്രി 9.51നാണ് ദില്ലി എയിംസില്‍ മൻമോഹൻ സിംഗിന്‍റെ മരണം സ്ഥിരികരിച്ചത്. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് അദ്ദേഹത്തെ എയിംസില്‍ പ്രവേശിപ്പിച്ചത്. 

അതേസമയം, കോണ്‍ഗ്രസിന്‍റെ അടുത്ത ഏഴ് ദിവസത്തെ എല്ലാ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. മൻമോഹൻ സിങിനോടുള്ള ആദരസൂചകമായി, സ്ഥാപക ദിനാഘോഷങ്ങൾ ഉൾപ്പെടെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ എല്ലാ ഔദ്യോഗിക പരിപാടികളും അടുത്ത ഏഴ് ദിവസത്തേക്ക് റദ്ദാക്കിയെന്ന് കെ സി വേണുഗോപാല്‍ അറിയിച്ചു. എല്ലാ പ്രക്ഷോഭ പരിപാടികളും ജനസമ്പർക്ക പരിപാടികളും ഇതിൽ ഉൾപ്പെടുന്നു. 2025 ജനുവരി മൂന്നിന് പാർട്ടി പരിപാടികൾ പുനരാരംഭിക്കും. 

സാമ്പത്തിക രംഗത്ത് രാജ്യത്ത് തിളങ്ങിനിന്നവരിൽ പ്രമുഖനായിരുന്നെങ്കിലും മൻമോഹൻ സിങ് രാഷ്ട്രീയത്തിലേക്ക് എത്തിയത് അപ്രതീക്ഷിതമായിട്ടായിരുന്നു. 1991 ൽ കോൺഗ്രസ് രാജ്യത്ത് വീണ്ടും അധികാരത്തിലെത്തിയപ്പോൾ പ്രധാനമന്ത്രിയാകാൻ നിയോഗം ലഭിച്ച നരസിംഹറാവുവിൻ്റേതായിരുന്നു ആ സുപ്രധാന തീരുമാനം. 

Delhi

Next TV

Related Stories
കൂട്ടുപുഴ പോലീസ് ചെക്പോസ്റ്റിൽ വൻ ലഹരി വേട്ട: യുവാവ് അറസ്റ്റിൽ

Dec 27, 2024 09:25 PM

കൂട്ടുപുഴ പോലീസ് ചെക്പോസ്റ്റിൽ വൻ ലഹരി വേട്ട: യുവാവ് അറസ്റ്റിൽ

കൂട്ടുപുഴ പോലീസ് ചെക്പോസ്റ്റിൽ വൻ ലഹരി വേട്ട: യുവാവ്...

Read More >>
 ഇരിട്ടി കൂട്ടുപുഴ റോഡിൽ വീണ്ടും വാഹനാപകടം

Dec 27, 2024 07:48 PM

ഇരിട്ടി കൂട്ടുപുഴ റോഡിൽ വീണ്ടും വാഹനാപകടം

ഡ്രൈവർ ഉറങ്ങിപ്പോയി; ഇരിട്ടി കൂട്ടുപുഴ റോഡിൽ വീണ്ടും...

Read More >>
കേളകം ശ്രീ മൂർച്ഛിലക്കാട്ട് മഹാദേവീ ക്ഷേത്രത്തിൽ മണ്ഡലമഹോത്സവ സമാപന   ചടങ്ങുകൾ നടന്നു

Dec 27, 2024 06:32 PM

കേളകം ശ്രീ മൂർച്ഛിലക്കാട്ട് മഹാദേവീ ക്ഷേത്രത്തിൽ മണ്ഡലമഹോത്സവ സമാപന ചടങ്ങുകൾ നടന്നു

കേളകം ശ്രീ മൂർച്ഛിലക്കാട്ട് മഹാദേവീ ക്ഷേത്രത്തിൽ മണ്ഡലമഹോത്സവ സമാപന ചടങ്ങുകൾ...

Read More >>
ഫോർട്ട് കൊച്ചിയിൽ രണ്ടിടത്ത് പാപ്പാഞ്ഞിയെ കത്തിക്കാം; ഹൈക്കോടതി അനുമതി

Dec 27, 2024 03:43 PM

ഫോർട്ട് കൊച്ചിയിൽ രണ്ടിടത്ത് പാപ്പാഞ്ഞിയെ കത്തിക്കാം; ഹൈക്കോടതി അനുമതി

ഫോർട്ട് കൊച്ചിയിൽ രണ്ടിടത്ത് പാപ്പാഞ്ഞിയെ കത്തിക്കാം; ഹൈക്കോടതി...

Read More >>
തളിപ്പറമ്പ് നഗരസഭ ജനകീയസൂത്രണം 2024-25 ബാലസഭ - ബാലസംഗമം  പരിപാടി സംഘടിപ്പിച്ചു

Dec 27, 2024 03:32 PM

തളിപ്പറമ്പ് നഗരസഭ ജനകീയസൂത്രണം 2024-25 ബാലസഭ - ബാലസംഗമം പരിപാടി സംഘടിപ്പിച്ചു

തളിപ്പറമ്പ് നഗരസഭ ജനകീയസൂത്രണം 2024-25 ബാലസഭ - ബാലസംഗമം പരിപാടി സംഘടിപ്പിച്ചു...

Read More >>
പുഷ്പ 2 റിലീസിനിടെയുണ്ടായ അപകടം; അല്ലു അർജുന്റെ ജാമ്യഹർജി മാറ്റി

Dec 27, 2024 03:02 PM

പുഷ്പ 2 റിലീസിനിടെയുണ്ടായ അപകടം; അല്ലു അർജുന്റെ ജാമ്യഹർജി മാറ്റി

പുഷ്പ 2 റിലീസിനിടെയുണ്ടായ അപകടം; അല്ലു അർജുന്റെ ജാമ്യഹർജി...

Read More >>
Top Stories

News Roundup

Entertainment News