കേളകം : കേളകം ശ്രീ മൂർച്ഛിലക്കാട്ട് മഹാദേവീ ക്ഷേത്രത്തിൽ മണ്ഡലമഹോത്സവ സമാപന ആഘോഷങ്ങൾ പൂർവ്വാധികം ഭംഗിയായി നടന്നു. മഞ്ഞളാംപുറം സതീസദനത്തിൽ നിന്ന് ആരംഭിച്ച താലപ്പൊലി ഘോഷയാത്ര കേളകം കുഞ്ഞിക്കണ്ണൻ കരുവള്ളി അവർകളുടെ വീട്ടിൽ എത്തിച്ചേർന്ന് അവിടെ നിന്നും സംയുക്തമായി വാദ്യമേള ഘോഷങ്ങളോട്കൂടി ക്ഷേത്രത്തിൽ എത്തിച്ചേർന്നു.
തുടർന്ന് സഹസ്ര എള്ളുദീപ സമർപ്പണവും നെയ്യഭിഷേകവും നടന്നു. ക്ഷേത്ര ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി ശർമ്മ ശാന്തികൾ കാർമികത്വം വഹിച്ചു. ശേഷം ഭക്തി ഗാനസുധയും പ്രസാദ ഊട്ടും ഉണ്ടായി.
മണ്ഡലമഹോത്സവ സമാപന ആഘോഷങ്ങൾക്ക് എസ് എൻ ഡി പി ഇരിട്ടി യൂണിയൻ പ്രസിഡന്റ് കെ വി അജി, കേളകം ശാഖയോഗം പ്രസിഡന്റ് റോയ് പാലോലിക്കൽ, സെക്രട്ടറി മനോജ് കുമാർ പി വി, വൈസ് പ്രസിഡന്റ് പ്രസാദ് ഇ കെ എന്നിവർ നേതൃത്വം നൽകി.
Kelakom