പാനൂർ: ഗൃഹ പ്രവേശനത്തിന് ചരിത്ര പുരുഷന്മാരുടെ പ്രതിമകൾ സ്ഥാപിച്ച് പാനൂരിനടുത്ത കണ്ണവെള്ളിയിലെ കല്ലിനാണുവും കുടുംബവും.പുതുതായി പണിത വീടിന്റെ ഗൃഹപ്രവേശന നാളിലാണ് വീടിന്നുമുന്നിൽ ചരിത്ര പുരുഷന്മാരായ മഹാത് മജിയുടെയും എ.കെ. ജിയുടെയും പ്രതിമകൾ സ്ഥാപിച്ചത്.കണ്ണവെള്ളിയിലെ കല്ലി നാണുവും കുടുംബവുമാണ് ഗൃഹ പ്രവേശനം വേറിട്ടതാക്കിയത്.
ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിജിയുടെയും പാവങ്ങളുടെ പടത്തലവൻ എ കെ ജി യുടെയും പ്രതിമകളാണ് ഗൃഹപ്രവേശനദിവസം അനാച് ഛാദനം നടത്തിയത്.ചരിത്രത്തെയും ചരിത്രപുരുഷന്മാരെയും വികലമാക്കുകയും ചരിത്രം തിരുത്തിയെഴുതാൻ ശ്രമം നടത്തുകയും ചെയ്തു കൊണ്ടിരിക്കുന്ന വാർത്തമാനകാലത്ത്, കടന്നുവന്ന ഇന്നലെകളെ രാകിമിനുക്കി ഇന്നിന്റെ സമ്പന്നതയിലേക്ക് കൈ പിടിച്ചുയർത്തിയ മഹാന്മാരെ പ്രതിമ സ്ഥാപിച്ചതിലൂടെ ആദരിക്കുകയും പുതുതലമുറകൾക്ക് വഴിവിളക്കാവുകയുമാണിവിടെ.
കെ പി മോഹനൻ എം ൽ എ യും പി ഹരീന്ദ്രനും ചേർന്ന് പ്രതിമകളുടെ അനാച്ഛാദനം നിർവ്വഹിച്ചു.പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ ശൈലജ അധ്യക്ഷയായി.പാനൂർ നഗരസഭ കാൺ സിലർമാരായ ഷീബ കണ്ണമ്പ്രത്ത്, കെ കെ സുധീർ കുമാർ എന്നിവരും പി പി ജാബിർ , പാലത്തായി രാമചന്ദ്രൻ ,കെ കെ വിജയൻ , എന്നിവർ സംസാരിച്ചു. നിരവധി ആളുകൾ പരിപാടിയിൽ പങ്കു ചേർന്നു
Housewarming