കണ്ണൂർ: ഇരിട്ടി ചരൽപ്പുഴയിൽ രണ്ട് പേർ മുങ്ങിമരിച്ചു. കൊറ്റാളി സ്വദേശി വിൻസെന്റ്(42), വിൻസെന്റിന്റെ അയൽവാസിയുടെ മകൻ ആൽബിൻ(9) എന്നിവരാണ് മരിച്ചത്. ഇന്നുച്ചയോടെയായിരുന്നു സംഭവം.
വിൻസെന്റിന്റെ അമ്മയെ കാണാനായി ഇരിട്ടിയിലെത്തിയതായിരുന്നു ഇരുവരും. പുഴ കാണാനായി ഇറങ്ങിയപ്പോഴാണ് അപകടത്തിൽപെട്ടത്. പുഴയിൽ മുങ്ങിപ്പോയ ആൽബിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് വിൻസെന്റ് അപകടത്തിൽപെട്ടത് എന്നാണ് പ്രാഥമിക നിഗമനം. ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
Iritty