കോളയാട് : വേക്കളം യുപി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച് പൂർവി വിദ്യാർത്ഥി കുടുംബ സംഗമവും വിരമിച്ച അധ്യാപകരെ ആദരിക്കൽ ചടങ്ങും നടന്നു. 'ഓർമ്മച്ചെപ്പ് 2k24 ' എന്ന പരിപാടിയിൽ കോളയാട് ഗ്രാമപഞ്ചായത്ത് മെമ്പർ സിനിജ സജീവൻ അധ്യക്ഷത വഹിച്ചു. പൂർവവിദ്യാർത്ഥി സമിതി ചെയർമാൻ ജോസ് ബാബു കല്ലാനിക്കൽ സ്വാഗതം പറഞ്ഞു.
കോളയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിജി എം ഉദ്‌ഘാടനം ചെയിതു. സന്തോഷ് ഇല്ലോളിൽ, വാർഡ് മെമ്പർമാരായ സിനിജ, സജീവൻ, സജീവൻ, ഷോജറ്റ്, ജിഷ സജി, സ്കൂൾ ഹെഡ്മാസ്റ്റർ കെ പി രാജീവൻ, സ്കൂൾ മാനേജർ സി എം ഷിബു, പൂർവ വിദ്യാർത്ഥി സമിതി വൈസ് ചെയർമാൻ ജെറിൻ കെ ജോർജ് എന്നിവർ സംസാരിച്ചു.
An alumni meet was organized in Vekkalam UP School