തളിപ്പറമ്പ : കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ കണ്ണൂർ ജില്ലാ കൺവെൻഷൻ ഡിസംബർ 29 ന് ഞായറാഴ്ച്ച വൈകുന്നേരം 3 മണിക്ക് തളിപ്പറമ്പ് ഡ്രീം പാലസ് ഓഡിറ്റോറിയത്തിലെ വിവേക് നഗറിൽ നടക്കുമെന്ന് തളിപ്പറമ്പിൽ നടന്ന വാർത്താസമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു.
കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ജി. ജയ്പാൽ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡൻ്റ് കെ. അച്യുതൻ അധ്യക്ഷത വഹിക്കും. സംസ്ഥാന ജന.സെക്രട്ടറി കെ.പി ബാലകൃഷ്ണ പൊതുവാൾ മുഖ്യ പ്രഭാഷണം നടത്തും. തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി മുഖ്യാതിഥിയായി പങ്കെടുക്കും. വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തും. മഞ്ഞപ്പിത്തം ഉൾപ്പെടെ അനേക പ്രശ്നങ്ങളെ തുടർന്ന് ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് മേഖല പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സാഹചര്യത്തിലാണ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ നടക്കുന്നതെന്നും കൺവെൻഷനോടനുബന്ധിച്ച് 29 ന് ഉച്ചയ്ക്ക് 2 മണിക്ക് ശേഷം തളിപ്പറമ്പിൽ അംഗങ്ങളുടെ ഹോട്ടലുകൾ തുറന്ന് പ്രവർത്തിക്കില്ലെന്നും ഭാരവാഹികൾ പറഞ്ഞു.
തളിപ്പറമ്പിൽ നടന്ന വാർത്താ സമ്മേളനത്തിൽ അസോസിയേഷൻ ഭാരവാഹികളായ എം.ലക്ഷ്മണനൻ, എ.വി.സുരേഷ് ബാബു വൃന്ദാവൻ, എം.വി ശശി, സി പ്രകാശൻ എന്നിവർ പങ്കെടുത്തു.
Hotelandrestorentconvention