നിടുംപൊയിൽ: ക്രിസ്മസ് ദിനത്തിലായിരുന്നു തലശ്ശേരി- ബാവലി റോഡിൽ 28-ാം മൈലിനടുത്ത് റോഡ് സൈഡിൽ മാലിന്യം കൊണ്ടിട്ടതായി കണ്ടെത്തിയത്. മാലിന്യം പരിശോധിച്ചപ്പോൾ കണ്ണൂരിലെ ഒരു ഹോസ്പിറ്റലിൽ നിന്നും ഡോക്ടർ മരുന്നിന് എഴുതിയ ലെറ്റർപാഡ് ലഭിച്ചു. തുടർന്നുള്ള അന്വേഷണത്തിൽ കണ്ണൂരിലെ ഒരു ക്ലിനിക്കിലെ മാലിന്യമാണെന്നും കണ്ണൂർ സ്വദേശികളായ യുവാക്കളാണ് അത് അവിടെ കൊണ്ടിട്ടതെന്നും മനസിലാക്കി.
തുടർന്ന് ഇവരിൽ നിന്നും കണിച്ചാർ പഞ്ചായത്ത് പിഴ ഈടാക്കി. മാലിന്യം തള്ളിയതിന്റെ പിഴയായി പഞ്ചായത്ത് തീരുമാനിച്ച 7500 രൂപ പഞ്ചായത്ത് സെക്രട്ടറിയുടെ അക്കൗണ്ടിലും, മാലിന്യം അവിടെ നിന്നും ശേഖരിച്ച് നീക്കം ചെയ്യുന്നതിനായി 1500 രൂപ കണിച്ചാർ പഞ്ചായത്ത് ഹരിത കർമ്മ സേനയുടെ അക്കൗണ്ടിലും മാലിന്യം കൊണ്ടിട്ട കണ്ണൂർ സ്വദേശികൾ അടച്ചിട്ടുണ്ട്.
Kanichar Panchayat Collects Rs 7,500 Penalty