ശ്രീനാരായണ കോളേജ് ഫിസിക്‌സ് അലൂമ്‌നി അസോസേഷിയൻ - SNCPAA- 19-ാം വാർഷിക സംഗമം ഡിസംബർ 29ന് ശ്രീ നാരായണ കോളേജ് സെമിനാർ ഹാളിൽ വച്ച് സംഘടിപ്പിക്കുമെന്ന് സംഘടകർ പ്രസ്ക്ലബിൽ അറിയിച്ചു. വാർഷികാഘോഷ ദിന ചടങ്ങിൽ വച്ച് പൂർവ്വ വിദ്യാർഥി എ.എൻ ഗിരീശൻ്റെ സഹായത്തോടെ ഫിസിക് ഡിപ്പാർട്ട്‌മെൻ്റിന് രണ്ട് ലക്ഷം രൂപ ചെലവിൽ ഒരുക്കുന്ന സ്‌മാർട്ട് ക്ലാസ് റൂമും സംഭാവന ചെയ്യും. കോളേജ് അധികൃതരുടെ ചിരകാല അഭിലാഷമായിരുന്ന ഡിജിറ്റൽ ലൈബ്രറിയുടെ സാക്ഷാത്‌കാരവും ചടങ്ങിൽ നിർവഹിക്കും. 8 ഡസ്ക് ടോപ്പ് കംപ്യൂട്ടറുകളും, അത്യാധുനിക ഗ്രാഫിക്ക് സ്വകര്യങ്ങൾ അടങ്ങിയ ഒരു ഹയർ കപ്പാസിറ്റി ഡസ്‌ക് ടോപ്പും, ഹെവി പ്രിൻറ്ററും ചേർന്നതാണ് ഡിജിറ്റൽ ലൈബ്രറിയുടെ സംവിധാനം.
പൂർവ്വ വിദ്യാർഥികളുടെ കൂട്ടായ്മയിൽ കോളേജിൻ്റെ വികസന പ്രവൃത്തിലും അക്കാദമിക് രംഗത്തും വിവിധ സംഭവനകൾ ചെയ്തിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു. ഒരോ വർഷവും സർവ്വകലാശാല തലത്തിൽ ഉന്നത വിജയം നേടുന്ന ഫിസിക്സ് ബിരുദ ബിരുദാനന്തര വിദ്യാർഥികൾക്ക് ക്യാഷ് അവാർഡും നൽകി വരുന്നുണ്ട്.വാർത്താ സമ്മേളനത്തിൽഎം. രമ്യ കൃഷ്ണൻഎം പുഷ്കരാക്ഷൻ എം.കെ.സുരേഷ് ബാബുഎം.വി കൃഷ്ണൻ എന്നിവർ പങ്കെടുത്തു.
Sreenarayanacollegeanniversary