ഇരിട്ടി : ഡ്രൈവർ ഉറങ്ങിപ്പോയി ഇരിട്ടി കൂട്ടുപുഴ റോഡിൽ കിളിയന്തറ പള്ളിക്ക് സമീപം വീണ്ടും വാഹനാപകടം. ഇന്നലെ രാവിലെയാണ് സംഭവം . കർണ്ണാടകയിൽ നിന്നും കേരളത്തിലേക്ക് വന്ന വാഹനമാണ് അപകടത്തിൽ പെട്ടത് . ഡ്രൈവർ ഉറങ്ങിപോയതോടെ നിയന്ത്രണം നഷ്ടപെട്ട വാഹനം റോഡ് സൈഡിലെ കലുങ്കിന്റെ സംരക്ഷണ ഭിത്തിയിലേക്ക് ഇടിച്ചുകയറുകയാ യിരുന്നു .
രാവിലെ പള്ളിയിലേക്ക് വന്ന വിശ്വാസികൾ ഉൾപ്പെടെ അപകടത്തിൽ നിന്നും അത്ഭുതകരാമായാണ് രക്ഷപെട്ടത് . വാഹനത്തിൽ ഉണ്ടായിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപെട്ടു . ഏതാനും ദിവസങ്ങൾക്ക് മുൻപാണ് വള്ളിത്തോട് ടൗണിൽ ഡ്രൈവർ ഉറങ്ങിപോയതിനെ തുടർന്ന് ജീപ്പ് ഓട്ടോറിക്ഷാ സ്റ്റാന്റിലേക്ക് ഇടിച്ചുകയറി ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്കേൽക്കുകയും ഓട്ടോറിക്ഷകൾക്ക് കേടുപാട് സംഭവിക്കുകയും ചെയ്തത് .
Iritty