കണ്ണൂർ :കേരളത്തിലെ മറ്റു പിന്നാക്ക വിഭാഗത്തില്‍പ്പെട്ട പരമ്പരാഗത കരകൗശല വിദഗ്ദ്ധര്‍/കൈപ്പണിക്കാര്‍/പൂര്‍ണ്ണ വൈദഗ്ദ്ധ്യമില്ലാത്ത തൊഴിലാളികള്‍ എന്നിവരുടെ തൊഴില്‍ വൈദഗ്ദ്ധ്യം ശക്തിപ്പെടുത്തി ആധുനിക യന്ത്രോപകരണങ്ങളുടെ സഹായത്തോടെ വരുമാന മാര്‍ഗ്ഗം കണ്ടെത്തുന്നതിന് പരിശീലനവും ധനസഹായവും നല്‍കുന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. നിലവില്‍ പരമ്പരാഗത കരകൌശല തൊഴില്‍ ചെയ്യുന്ന കുടുംബ വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപയില്‍ അധികരിക്കാത്ത 60 വയസ്സ് കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ www.bwin.kerala.gov.in പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായി ജനുവരി പത്ത് വരെ സമര്‍പ്പിക്കാം. മുന്‍ വര്‍ഷങ്ങളില്‍ പ്രസ്തുത പദ്ധതി പ്രകാരം ആനുകൂല്യം ലഭ്യമായവര്‍ അപേക്ഷിക്കേണ്ടതില്ല. ഫോണ്‍- 0495 2377786.
applynow