മൻമോഹൻ സിങ്ങിന് ആദരമർപ്പിച്ച് രാജ്യം, രാഷ്ട്രപതിയും പ്രധാനമന്ത്രിയും വസതിയിലെത്തി ആദരാഞ്ജലി നേര്‍ന്നു

മൻമോഹൻ സിങ്ങിന് ആദരമർപ്പിച്ച് രാജ്യം, രാഷ്ട്രപതിയും പ്രധാനമന്ത്രിയും വസതിയിലെത്തി ആദരാഞ്ജലി നേര്‍ന്നു
Dec 27, 2024 08:56 AM | By Remya Raveendran

ദില്ലി: അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് ആദരമര്‍പ്പിച്ച് രാജ്യം. രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവര്‍ മന്‍മോഹന്‍ സിങ്ങിന്‍റെ വസതിയിലെത്തി ആദരമര്‍പ്പിച്ചു. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മൻമോഹൻ ആദരാഞ്ജലികള്‍ നേര്‍ന്നു. പൂര്‍ണ ബഹുമതികളോടെ നാളെയാകും സംസ്കാരം. ഇടമുറിയാതെ ജന്‍പഥിലെ മൂന്നാം നമ്പര്‍ വസതിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആദ്യമെത്തിയത്. പുഷ്ടപചക്രം സമര്‍പ്പിച്ച് മോദി ആദരം അറിയിച്ചു.

മോദിക്ക് പിന്നാലെ അമിത് ഷാ, ജെപി നദ്ദ, രാജ്നാഥ് സിങ് തുടങ്ങിയ കേന്ദ്രമന്ത്രിമാരും മന്‍മോഹന്‍ സിങ്ങി ന് ആദരം നല്‍കി. പിന്നാലെ രാഷ്ട്രപതി ദ്രൗപദി മുര്‍മ്മുവും, ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറും വസതിയിലെത്തി മുന്‍ പ്രധാനമന്ത്രിക്ക് ആദരം നല്‍കി. ഭാവി തലമുറകള്‍ക്ക് മന്‍മോഹന്‍ സിങ് പ്രചോദനമാണെന്നും, വേര്‍പാട് അതീവ ദുഖകരമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

യുപിഎ കാലത്തെയും, പാര്‍ട്ടിയില്‍ ഒപ്പം പ്രവര്‍ത്തിച്ച നാളുകളുടെയും ഓര്‍മ്മയില്‍ സോണിയ ഗാന്ധി മന്‍മോഹന്‍ സിങ്ങിനെ കാണാനെത്തി. രാഹുല്‍ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും ആദരമര്‍പ്പിച്ചു. മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ, കെ സി വേണുഗോപാല്‍, പ്രകാശ് കാരാട്ട്, എം കെ രാഘവന്‍ എംപി എന്നിവരും വസതിയിലെത്തി.

സൈന്യമെത്തി മുന്‍ പ്രധാനമന്ത്രിയുടെ മൃതദേഹത്തെ ദേശീയ പതാക പുതപ്പിച്ചു. രാത്രിയോടെ മകള്‍ അമേരിക്കയില്‍ നിന്നെത്തിയതിന് ശേഷമാകും സംസ്കാര സമയം നിശ്ചയിക്കുക. രാജ്ഘട്ടിന് സമീപം മുന്‍ പ്രധാനമന്ത്രിമാരുടെ അന്ത്യ വിശ്രമ സ്ഥലങ്ങള്‍ക്ക് സമീപം സംസ്കാരിക്കാനാണ് ആലോചന. സര്‍ക്കാരുമായി ചര്‍ച്ച നടത്തി സമയ ക്രമം നിശ്ചയിച്ചാകും എഐസിസിയിലെ പൊതുദര്‍ശനം.




Manmohansingh

Next TV

Related Stories
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം 31 ന്

Dec 28, 2024 01:16 AM

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം 31 ന്

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം 31...

Read More >>
ടൂള്‍ക്കിറ്റ് ഗ്രാന്റ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

Dec 28, 2024 01:14 AM

ടൂള്‍ക്കിറ്റ് ഗ്രാന്റ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

ടൂള്‍ക്കിറ്റ് ഗ്രാന്റ് പദ്ധതിക്ക് അപേക്ഷ...

Read More >>
റെയില്‍വെ ഗേറ്റ് അടച്ചിടും

Dec 28, 2024 01:13 AM

റെയില്‍വെ ഗേറ്റ് അടച്ചിടും

റെയില്‍വെ ഗേറ്റ്...

Read More >>
 റോഡ് ഗതാഗതം നിരോധിച്ചു

Dec 28, 2024 01:10 AM

റോഡ് ഗതാഗതം നിരോധിച്ചു

റോഡ് ഗതാഗതം...

Read More >>
കണ്ണൂർ-ഷൊർണൂർ സ്പെഷൽ ട്രെയിൻ ജൂൺ 9 വരെ നീട്ടി

Dec 28, 2024 12:49 AM

കണ്ണൂർ-ഷൊർണൂർ സ്പെഷൽ ട്രെയിൻ ജൂൺ 9 വരെ നീട്ടി

കണ്ണൂർ-ഷൊർണൂർ സ്പെഷൽ ട്രെയിൻ ജൂൺ 9 വരെ...

Read More >>
കൂട്ടുപുഴ പോലീസ് ചെക്പോസ്റ്റിൽ വൻ ലഹരി വേട്ട: യുവാവ് അറസ്റ്റിൽ

Dec 27, 2024 03:55 PM

കൂട്ടുപുഴ പോലീസ് ചെക്പോസ്റ്റിൽ വൻ ലഹരി വേട്ട: യുവാവ് അറസ്റ്റിൽ

കൂട്ടുപുഴ പോലീസ് ചെക്പോസ്റ്റിൽ വൻ ലഹരി വേട്ട: യുവാവ്...

Read More >>
News Roundup






Entertainment News