തളിപ്പറമ്പ് : നഗരസഭ ജനകീയസൂത്രണം 2024-25 ബാലസഭ - ബാലസംഗമം പദ്ധതി തൃച്ചംബരം യൂ പി സ്കൂളിൽ വെച്ച് നടന്നു.വൈസ് ചെയർമാൻ കല്ലിങ്കൽ പദ്മനാഭൻ ഉദ്ഘാടനം ചെയ്തു,കുട്ടികളുടെ സർഗശേഷി, വിവിധ വിഷയങ്ങളിലെ അഭിരുചി, സംഘടനശേഷി എന്നിവ പരിപോഷിപ്പിക്കുന്നതിനാണ് പരിപാടി സംഘടിപ്പിച്ചത്.
വാർഡ് കൗൺസിലർ പി വി സുരേഷ് അധ്യക്ഷത വഹിച്ചു.എം വി ജനാർദ്ദനൻ വിഷയവതരണ ക്ലാസ് എടുത്തു. കൗൺസിലർ പി വി വസന്തി , സി ഡി എസ് ചെയർപേഴ്സൺ രാജി നന്ദകുമാർപ്രദീപ് കുമാർ , പി പി കല്യാണി ,തുടർന്ന് ഏഴോം രുഗ്മ ടീമിന്റെ നടൻ പാട്ടും ചോദ്യാവലിയും നടന്നു.
Thalipparambanagarasabha